Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവം : കൊടിയത്തൂർ പി.ടി എം ഹയർെ ക്കണ്ടറി സ്ക്കൂളിൽ ശനിയാഴ്ച്ച തുടങ്ങും ഒരുക്കങ്ങളായി.

30 Oct 2024 20:03 IST

UNNICHEKKU .M

Share News :

മുക്കം: മലയോര മേഖലയിൽ കലാ മാമാങ്കവുമായി മുക്കം ഉപജില്ല സ്കൂൾ കലോത്സവം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തൊട്ടടുത്ത വാദി റഹ് മ ഇംഗ്ലീഷ് സ്കൂളിലടക്കം പത്ത് വേദിയിലായി മത്സരങ്ങൾ അരങ്ങേറുന്നത്. 120 വിദ്യാലയങ്ങളിൽ നിന്ന് 313 ഇനങ്ങളിലായി 7000 ത്തിലധികം കലപതി ഭകൾ മത്സരത്തിൽമാറ്റുരക്കുന്നത്.  രണ്ടാം തിയ്യതി സ്റ്റേജിതര മത്സരങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറി വിഭാഗം ഒപ്പന ,ഹൈസ്കൂൾ വിഭാഗം സംഘഗാനമുൾപ്പെടെയുള്ള സ്റ്റേജ് ഇതർ ഇനങ്ങളും രണ്ടിന് തന്നെനടക്കും.

സംസ്ഥാന കായിക മേളയിൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കുന്നതിനാൽ ഒപ്പന , സംഘനൃത്തം എന്നി മത്സരങ്ങൾ സ്റ്റേജിതര മത്സരങ്ങൾ നടക്കുന്നതിനോടപ്പം തന്നെ സ്റ്റേജിന മത്സരവും ശനിയാഴ്ച്ച നടക്കുമെന്ന് പ്രോഗ്രാം കൺവീനർ കെ.കെ. അബ്ദുൽ ഗഫൂർ എൻ ലൈറ്റ് ന്യൂസിനോട് പറഞ്ഞു.  

5 ന്ചൊച്ചാഴ്ച്ച് രവിലെ 10 ന് വീണ്ടും പുനരാരംഭിക്കുന്ന മത്സരങ്ങൾ 7 വ്യാഴം വൈകീട്ടോടെ സമാപിക്കും. കലോത്സവത്തിനുള്ള എല്ലാ ക്രമീകരണം പൂർത്തിയാക്കിയതായി മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. വാദ്യമേളയുടെ അകമ്പടിയോടെകലോത്സവ വിളംബര ജാഥ വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിക്ക് കോട്ടമ്മൽ അങ്ങാടിയിൽ നടക്കും. പഞ്ചായത്ത് ഓഫിസ്സിന് മുമ്പിൽ ചുറ്റി ടൗണിൽ അവസാനിപ്പിക്കും.

മലയോ രത്തിൽ നടക്കുന്ന കലോത്സവം ഗ്രാമത്തിൻ്റെ ഉത്സവമായി മാറ്റുന്നതിനുള്ള ഒരുക്കമാണ് നടത്തിയിട്ടുള്ളത്. നാല് ദിവസങ്ങളിൽ നടക്കുന്ന മേള യിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും, ഒഫീഷ്യലുമടക്കം 18000 പേർ പങ്കെടുക്കുമെന്ന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ദിവ്യ ഷിബുപറഞ്ഞു. 5 ന് (ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് കോഴിക്കോട് ആർ.ഡി.ഡി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ടി ദീപ്തി അധ്യക്ഷതവഹിക്കും. ഡി.ഡി.ഇ.എ.എ .സി. ബൈജു പി.ടി.എം സ്പി ക്കൂൾ പി.ടി.എ പ്രസിഡൻ്റ് സി. ഫസൽ ബാബു സംബന്ധിക്കും 

7 ന് (വ്യാഴം) നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് ഡി.ഡി.ഇ മനോജ് കുമാർ മണിയൂർ ഉദ്ഘാടനം ചെയ്യും പി.ടി.എം സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പു അധ്യക്ഷത വഹിക്കും. ദേശീയ അവാർഡ് ജേതാവ് ജോഷി ബെനഡിക്ട് മുഖ്യാതിഥിയാവും.താമരശ്ശേരി ഡി. ഇ.ഒ മുയിനുദ്ദീൻ കെ.എ.എസ് സംബന്ധിക്കും

മേളയുടെ രജിസ്ട്രേഷൻ നവം.1 ന് രാവിലെ 10 മണി മുതൽ 3 വരെയും നടക്കും 

മീഡിയ പവലിയൻ രാവിലെ 10 നും 

പ്രോഗ്രാം കമ്മറ്റി ഓഫീസ് 11 മണിക്കും ഉദ്ഘാടനം ചെയ്യും.പതിനാറായിരം ആളുകൾക്കുള്ള വിപുലമായ ഭക്ഷണ പന്തൽ ഒരുക്കിയിട്ടുണ്ട്. മൈലോ ഡിയ എന്ന പേരിൽ കലോത്സവ സപ്ലിമെൻ്റും പുറത്തിറക്കുന്നുണ്ട്.

വാർത്തക  സമ്മേളനത്തിൽ

സ്വാഗതസംഘം ചെയർപേഴ്സണും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായദിവ്യ ഷിബു.ജനറൽ കൺവീനർ എം.എസ് ബിജു, എ.ഇ.ഒ. ടി.ദീപ്തി,

പി.ടി.എം പ്രധാനാധ്യാപകൻ ജി.സുധീർ ,പ്രോഗ്രാം കൺവീനർ കെ.കെ അബ്ദുൽ ഗഫൂർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, എച്ച്.എം ഫോറം കൺവീനർ സിബി കുര്യാക്കോസ് ,ട്രഷറർ സി.കെ ഷമീർ, സിബി കുര്യാക്കോസ്.,അബ്ദുൽ റഷീദ് അൽ ഖാസിമി. എന്നിവർ സംബന്ധിച്ചു

Follow us on :

More in Related News