Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ മാപ്പിള കലകളിലും, അറബിക്ക് സാഹിത്യേത്സവത്തിലും മേധാവിത്വം നേടി.

08 Nov 2024 15:21 IST

UNNICHEKKU .M

Share News :




മുക്കം: മാപ്പിള കലകളിലും അറബിക്ക് സാഹിത്യോത്സവത്തിലും മേധാവിത്വമുറപ്പിച്ച് ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധ തേടി. മുക്കംഉപജില്ല സ്ക്കുൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ കോൽക്കളിയുടെ ഇരട്ട കിരീടം ചൂടിയാണ് മുന്നേറ്റം തുടർന്നത്. ഹൈസ്ക്കൂൾ വിഭാഗത്തിൽ വട്ടപ്പാട്ട് കോൽക്കളി, ഒപ്പന , പെൺകുട്ടികളുടെ മാപ്പിളപ്പാട്ട്, ഉറുദു ഗസൽ എന്നി മിന്നും പ്രകടനവുമായി ജില്ല തല കലോത്സവത്തിൽ മത്സരിക്കാൻ ഇടം നേടിയത്. അതേ സമയം ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെ മാപ്പിളപ്പാട്ടിലും കോൽകളിയിലും എഗ്രേഡോടെഒന്നാം സ്ഥാനം നേടി ജില്ല മത്സരത്തിനുള്ള അർഹത നേടിയത്. അറബിക്ക് സാഹിത്യോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ട മത്സരത്തിലൂടെ തുടക്കം മുതലേ മൂന്നേറിയെങ്കിലും ആറ് പോയൻ്റിൻ്റെ വിത്യാസത്തിലാണ് ചാമ്പ്യൻപട്ടം നഷ്ടപ്പട്ടത്. 89 പോയൻ്റിൽ രണ്ടാം സ്ഥാനത്തേക്ക് വഴിമാറിയത്. ഹയർ സെ ക്കണ്ടറിലെ ജനറൽ വിഭാഗത്തിൽ കടുത്ത മത്സരത്തിലൂടെ 267 പോയൻ്റുകൾ നേടി രണ്ടാം സ്ഥാനം മായത്. ചേന്ദമംഗല്ലൂരിലെ വിദ്യാർത്ഥികളുടെ അറബി  നാടകവും ആസ്വദകരെ ആവേശമാക്കി  "ഉറുമ്പുകളുടെ അട്ടഹാസം" എന്ന നാടകം അഭിനേതാക്കൾ ഭാവതലങ്ങൾ അതിമനോഹരമാക്കിയാണ് അവതരിപ്പിച്ചത്.മുക്കം സബ്ജില്ലയിലെഏറ്റം മികച്ച അറബി നാടകമായ (സ്വർഖത്തുന്നംല് ) (ഉറുമ്പുകളുടെ അട്ടഹാസം) അവതരണ മികവ് ഉള്ളടക്കം എന്നിവ കൊണ്ട് വൃതിരിക്കത നേടിയിരിക്കയാണ്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് നാടകത്തിലെ പ്രധാന കഥാപാത്രമായ (ഹനൂൻ മുജീബ് ) ഉറുമ്പാണ് . ചേന്ദ മംഗലൂർ എച്ച്എസ്എസ് അറബിക് വിഭാഗം അവതരിപ്പിച്ച നാടകത്തിൻ്റെ ഇതിവൃത്തം ഫലസ്തീനിനു മുകളിൽ അധിനി വേഷക്കാർ കാണിക്കുന്ന അതിക്രമങ്ങളോട് പോരാട്ട വീര്യം ഒട്ടും കുറയാത്ത ചെറുത്ത് നില്പിൻ്റെ രംഗങ്ങളാണ് അതി സമർത്ഥമായി സമർപ്പിച്ചത്.തുടർച്ചയായിട്ടാണ് മികച്ച അറബി നാടക നടനുള്ള പുരസ്കാരം സ്കൂളിനെ തേടിയെത്തിയത്.   നാടകം ജഡ്ജസിന്റെ പ്രത്യേക പ്രശംസയും അഭിനന്ദനവും നേടിയിട്ടുണ്ട്.മത്സര വിജയികളെ സ്ക്കൂൾ മാനേജർ കെ.സുബൈർ, പ്രിൻസിപ്പാൾ ഇഅബ്ദുറഷീദ്, പ്രധാനധ്യപകൻ യു.പി മുഹമ്മദലി, സ്റ്റാഫ് കൗൺസിൽ  പി.ടി എ പ്രസിഡണ്ട് അഡ്വ. ഉമർ പുതിയോട്ടിൽ എന്നിവർ അഭിനന്ദിച്ചു.

Follow us on :

More in Related News