Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2026 12:06 IST
Share News :
ചേളാരി ഗവ.പോളിടെക്‌നിക് കോളെജില്‍ അധ്യപക നിയമനം
ചേളാരി എ.കെ. എന്‍. എം ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26ന് രാവിലെ 10ന് നടക്കും. ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നീ തസ്തികകളിലേക്ക് ആണ് നിയമനം. കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഷയങ്ങളില്‍ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 9400006449.
മലപ്പുറം ജി.ജി.എച്ച്.എസ്.എസില്‍ അധ്യാപക നിയമനം
മലപ്പുറം ജി.ജി.എച്ച്.എസ്. സ്‌കൂളില്‍ ഒഴിവുള്ള നാച്ചുറല്‍ സയന്‍സ്, മലയാളം, ഇംഗ്ലീഷ് എന്നീ ഹൈസകൂള്‍ അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മെയ് 25ന് രാവിലെ 10ന് സ്‌കൂളില്‍ അഭിമുഖം നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍-04832 738115.
കേരള ചിക്കന്‍ പദ്ധതിയില്‍ ഫാം സൂപ്പര്‍വൈസര്‍ നിയമനം
മലപ്പുറം ജില്ലയില്‍ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ഫാം സൂപ്പര്‍വൈസര്‍ നിയമനത്തിന് ജില്ലാ കുടുംബശ്രീ മിഷന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത -പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക വാഹന ലൈസന്‍സ്. പ്രായപരിധി- 2026 മെയ് ഒന്നിന് 30 കവിയരുത്. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 30നകം അപേക്ഷിക്കണം
Follow us on :
Tags:
More in Related News
Please select your location.