Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊഞ്ചത്തിമാർ നിറഞ്ഞാടി ഒപ്പന ഇമ്പമാർന്ന ഇശലിൻ്റെ തേന്മഴയായി പെയ്തിറങ്ങി

22 Nov 2024 19:41 IST

UNNICHEKKU .M

Share News :

- എം.ഉണ്ണിച്ചേക്കു .

കോഴിക്കോട്: സാഹിത്യ നഗരിയിൽ ഇശലുകളുടെ മധുരിമ തീർത്ത് മൊഞ്ചത്തിമാർ നിറഞ്ഞാടി ഒപ്പന തേൻമഴയായി പെയ്തിറങ്ങി. മലബാർ കൃസ്ത്യൻ കോളേജ്

 മൈതാനിയിലെ വൈക്കം മുഹമ്മദ് ബഷീറിൻ്റെ നാമകരണ ചെയ്ത മുഖ്യ വേ ദിയിൽ ഹൈസ്ക്കൂൾ വിഭാഗം ഒപ്പന അരങ്ങേറിയപ്പോൾ കലാസ്വാദകരെ ആനന്ദത്താൽ കുളിരണിഞ്ഞു. മൈലാഞ്ചിമൊഞ്ചിൻ്റെ ചുവപ്പണിഞ്ഞ മണവാട്ടികളെയും തോഴിമാരെയും കാണാൻ മൈതാനതാനത്തിൽ ജനസാഗരമായി ഒഴുകിയെത്തി. കാൽ കുത്താൻ പോലുസാധ്യമല്ലാത്ത ജനകൂട്ടമാണ് ഹൈസ്ക്കൂൾ ഒപ്പന കാണാൻ എത്തിയത്. സീറ്റുകൾ നിറഞ്ഞേതോടെ വേദിയുടെ വശങ്ങളിൽ പോലും ഒപ്പന കാണാനുള്ള തിരക്ക് അർദ്ധരാത്രി വരെ സാഹിത്യ നഗരം സാക്ഷ്യമായി '. സംഘാടകർ അറിയിച്ച സമയ പ്രകാരം ഉച്ചക്ക് ഒരു മണിയായിരുന്നു. ഒപ്പന മത്സരങ്ങൾ ആരംഭിക്കേണ്ടത്. ഇക്കാരണത്താൽ കാണികൾ നേരത്തെ തന്നെ കസേരകൾ സ്വന്തമാക്കി കാത്തിരിക്കുന്ന കാഴ്ച്ചകളും ശ്രദ്ധയുണർത്തിരുന്നു. എച്ച്. എസ് വിഭാഗം സംഘനൃത്തമത്സരങ്ങൾ അവസാനിച്ചത് ആറരയേടെയെത്തി. തുടർന്ന് ആറ് മണിക്കൂർ വൈകി  രാത്രി 7 മണിക്കാണ് ഹൈസ്ക്കൂൾ വിഭാഗം ഒപ്പന തുടങ്ങിയത്. 24 ഓളം ഒപ്പനകളാണ് മത്സരത്തിന് ഒരുങ്ങിയത്. രാത്രി ഏറെ വൈകുമെന്ന കണക്ക് കൂട്ടലിൽ ഒടുവിൽ ഇതേ വേദിയിൽ സെക്കണ്ടറി വിഭാഗം ഒപ്പനയും നടക്കേണ്ടതിനാൽ മാനഞ്ചിറ ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റുകയുണ്ടായത്. എച്ച്എ എസ് വിഭാഗത്തിൽ രണ്ടാമത്തെ ഒപ്പന ആവേശകരമായ പ്രകടനത്തിന്നിടയിൽ മത്സരാർത്ഥി സേറ്റജിൽ എന്തോ തടഞ്ഞ് വീണു. വേദിയിലെ കുലുക്കമാണന്നാണ് പരാതി. വീണ ഭാവമില്ലാത മത്സരാർത്ഥി നന്നായി കളിച്ചു വേദിയിൽ കൈയ്യടി വാങ്ങി. ഇമ്പമാർന്ന ഇശലുകളുടെ താള ചുവടിൽ മണവാട്ടികളും തോഴിമാരും എല്ലാഒപ്പനകളുംഅക്ഷരാർത്ഥത്തിൽപുളകിതമാക്കി. ഏറെ വൈകിയാണങ്കിലും ഒപ്പനയെ നെഞ്ചേറ്റി മതിവോളം ആസ്വദിച്ചും കലസ്വദകർ മുഖ്യ വേദി വിട്ടത്. 

ചിത്രം : ഹൈസ്ക്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ നിന്ന്

Follow us on :

More in Related News