Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ഐ.സി. അക്കാദമി ഓഫ് ശരിയ ആൻഡ് അഡ്വാൻസ് സ്റ്റഡി തൃശൂർ ഖത്തർ ചാപ്റ്റർ റബീഅ സംഗമം നടത്തി.

01 Oct 2024 16:30 IST

- ISMAYIL THENINGAL

Share News :

ദോഹ: എം.ഐ.സി. അക്കാദമി ഓഫ് ശരിയ ആൻഡ് അഡ്വാൻസ് സ്റ്റഡി തൃശൂർ ഖത്തർ ചാപ്റ്റർ ജനറൽ യോഗവും റബീഅ സംഗമവും കെ.എം.സി.സി ഖത്തർ ഹാളിൽ ഉസ്താദ് ഓണമ്പള്ളി മുഹമ്മദ് ഫൈസിയുടെ സാന്നിദ്ധ്യത്തിൽ നടന്നു.

കെ.എം.സി.സി ഖത്തർ ജനറൽ സെക്രട്ടറി സലീം നാലകത്ത്‌ യോഗം ഉദ്ഘാടനം ചെയ്തു. ഓണമ്പള്ളി മുഹമ്മദ് ഫൈസി "മഹിത മാതൃകകൾ തീർത്ത പുണ്യ റസൂൽ" (സ ) എന്ന വിഷയം ഭംഗിയോതരണം അവതരിപ്പിച്ചു.

എ.വി അബൂബക്കർ സാഹിബിന്റെ പ്രാർത്ഥനയോടെ അരംഭിച്ച യോഗത്തിൽ അസാസ്‌ കൺവീനർ പി.എസ്‌.എം ഹുസൈൻ ( കെഎംസിസി സംസ്ഥാന ട്രഷർ ) സ്വാഗതം പറഞ്ഞു.


അസാസ്‌ ചെയർമാൻ എ.വി.എ ബക്കർ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക്‌ സെന്റർ വർക്കിങ് പ്രസിഡണ്ട്‌ ഇസ്മായിൽ ഹുദവി, ഇസ്ലാമിക്‌ സെന്റർ ജനറൽ സെക്രട്ടറി സകരിയ മണിയൂർ, കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് എൻ.ടി നാസർ എന്നിവർ ആശംസ പ്രസംഗം നടത്തി. അസാസ്‌ ട്രഷർ ശംസുദ്ധീൻ വൈകോചിറ സദസ്സിന് നന്ദിയും പറഞ്ഞു.



Follow us on :

More in Related News