Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൊഹാറിൽ മെഗാ തിരുവാതിര നിറഞ്ഞാടി

06 May 2024 16:33 IST

- MOHAMED YASEEN

Share News :

സൊഹാർ: തിരുവാതിര വേഷത്തിൽ മുന്നൂറോളം ന്യത്തകിമാർ സുഹാർ സല്ലാനിലെ അൽ തരീഫ് ഫുട്ബോൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിരയുമായി നിറഞ്ഞാടിയപ്പോൾ ഒമാനിൽ പുതിയ ചരിത്രം പിറക്കുകയായിരുന്നു.

സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി സഹകരിച്ചു നടത്തിയ മെഗാ പരിപാടി കാണികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും വൃത്തത്തിൽ  

പരമ്പരാഗത തിരുവാതിരവേഷം ധരിച്ചു കൗമാരക്കാർ മുതൽ പ്രായമുള്ളവർ വരെ പതിനൊന്നു മിനുറ്റ് ദൈർഘ്യ മുള്ള പാട്ടിന് ചുവട് വെച്ചപ്പോൾ അത് കാണികളിൽ തീർത്ത ആവേശം ചെറുതല്ല. 

വലിയ മുന്നൊരുക്കങ്ങളും ചിട്ടയായ പരിശീലനവും കൊണ്ട് പൂർത്തിയാക്കിയ മെഗാ വിരുന്ന് പങ്കെടുക്കുന്നവരുടെ എണ്ണം കൊണ്ട് പ്രവാസ ലോകത്ത് വേറിട്ട കാഴ്ചയായി മസ്‌കറ്റ് പഞ്ച വാദ്യ സംഘത്തിലെ മനോഹരനും സംഘവും അവതരിപ്പിച്ച പഞ്ച വാദ്യത്തോടെയാണ് പരിപാടിക്ക് തുടക്കമിട്ടത്.

പിന്നീട് നടന്ന സാംസ്കാരിക സദസ്സിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സോഹാർ പ്രസിഡന്റ് രാജേഷ് കൊണ്ഡല, എസ്. എം. എസ്. പ്രസിഡന്റ് മനോജ്‌ കുമാർ, ജനറൽ സെക്രട്ടറി വാസുദേവൻ പിട്ടൻ, ഭാരവാഹികളായ വാസുദേവൻ നായർ, സുനിൽ കുമാർ, ജ്യോതി മുരളിദാസ്, രാധിക ജയൻ, റിജു വൈലോപ്പള്ളി, ജയൻ മേനോൻ കെ.ആർ, പി വള്ളികുന്നം എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സ്പോൺസർമാരും മറ്റു പ്രമുഖരും സന്നിതരായിരുന്നു.

തുടർന്ന് നടന്ന കലാ പരിപാടിയിൽ സൊഹാറിലെ അമ്മ ഡാൻസ് സ്കൂൾ, നവജ്യോതി ഡാൻസ് ഗ്രൂപ്പ്‌ എന്നിവർ അവതരിപ്പിച്ച ഗ്രുപ്പ് ഡാൻസ്. എസ്. എം. എസ് അംഗങ്ങളുടെ ഫ്ലാഷ് മോബ്, രാജേഷ് മാസ്റ്ററും സംഘവും അവതരിപ്പിച്ച വെസ്റ്റേൺ ഡാൻസ്, ബദറുൽ സമ ഹോസ്പിറ്റൽ സ്റ്റാഫിന്റെ ഗ്രുപ്പ് ഡാൻസ്, റിയ ആൻഡ് റിഫ. സന്തോഷ്‌ ആൻഡ് അഭിജിത് എന്നിവരുടെ ഗാനാലാപനം എന്നിവ അരങ്ങേറി.

മനോഹരനും സംഘവും അവതരിപ്പിച്ച പഞ്ചാരി മേളത്തോടെ കലാ വിരുന്നിനു തീരശീല വീണു. 

ഏപ്രിൽ 19 ന് നടത്താൻ നിശ്ചയിച്ച മെഗാ തിരുവാതിര അസ്ഥിര കാലാവസ്ഥയെ തുടർന്ന് മെയ് 4 ലേക്ക് മാറ്റിയതായിരുന്നു

Follow us on :

More in Related News