Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടിയിൽ എക്സ്സൈസിന്റെ വൻ മദ്യ വേട്ട

04 Jun 2024 14:50 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഇലക്ഷൻ റിസൾട്ട് ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ശേഖരിച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന 222 കുപ്പി വിദേശ മദ്യവുമായി യുവാവിനെ പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് പ്രിവെന്റീവ് ഓഫീസർ പ്രദീപ്‌ കുമാറുംപാർട്ടിയും അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറേക്ക് പേരുമുഖം സ്വദേശി

കല്ലുവളപ്പിൽ രാജേഷ് കുമാർ (46)ആണ് അറസ്റ്റിൽ ആയത്. മദ്യം കടത്തികൊണ്ടുവന്ന KL 11AM 9884നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു.കോട്ടക്കടവ്, കൂട്ടുമൂച്ചി ബീവറേജ് ഷോപ്പുകളിൽ നിന്നും പലപ്പോഴായി വാങ്ങിയതാണ് മദ്യമെന്ന് പ്രതി പറഞ്ഞു. പാർട്ടിയിൽ വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ ലിഷ പി, സിന്ധു പട്ടേരി വീട്ടിൽ ഡ്രൈവർ ഷണ്മുഖൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Follow us on :

More in Related News