Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാർ അത്തനേഷ്യസ് അഖിലേന്ത്യാ ഇൻ്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണ്ണമെന്റ്

05 Jan 2025 18:06 IST

Ajmal Kambayi

Share News :

ആലുവ :: മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള 22ാമത് അഖിലേന്ത്യാ ഇൻ്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണ്ണമെന്റ് 2025 ആലുവ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ആരംഭിച്ചു.

ടൂർണ്ണമെന്റ്ഉ അത്‌ലറ്റിക് പ്രതിഭയും, ധ്യാൻ ചന്ദ് ജേതാവുമായ ഒളിമ്പ്യൻ ജിൻസി ഫിലിപ് ഉത്ഘാടനം ചെയ്തു. ആലുവ എം എൽ എ അൻവർ സാദത്ത് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മലങ്കര യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ അങ്കമാലി മേഖലയുടെ സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ മാത്യൂസ് മോർ അന്തീമോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ കൂടിയായ ആലുവ നഗരസഭാദ്ധ്യക്ഷൻ എം ഒ ജോൺ ടൂർണ്ണമെന്റ് പതാക ഉയർത്തി.

നഗരസഭ ഉപാദ്ധ്യക്ഷ സൈജി ജോളി, ഒളിമ്പ്യൻ പി രാമചന്ദ്രൻ, എഫ് സി കൊച്ചിയുടെ പ്രസിഡണ്ട് ശ്രീ പി വി പോൾ,നഗരസഭ പ്രതിപക്ഷ നേതാവ് ഗൈൽസ് ദേവസി പയ്യപ്പിളപ്പിള്ളി, ലത്തീഫ് പൂഴിത്തറ, ഫാദർ തോമസ് പുതിയാമഠത്തിൽ, സംഘാടക സമിതിയുടെ രക്ഷാധികാരി എം എൻ സത്യദേവൻ, ചിന്നൻ റ്റി പൈനാടത്ത്, എൽദോ ജേക്കബ്, എന്നിവർ ആശംസകൾ നേർന്നു.


ആലുവ തൃക്കുന്നത്ത് സെൻറ് മേരീസ് ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ പൗലോ സ്മാർ അത്താനാസ്യോസ്‌ വലിയ തിരുമേനിയുടെ കബറിടത്തിൽ നിന്ന് കൊളുത്തിയെടുത്ത ദീപശിഖ ആലുവ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ നഗരം ചുറ്റി ഗ്രൗണ്ടിൽ എത്തിച്ചു. മുതിർന്ന ഫുട്ബോൾ താരങ്ങൾ ദീപശിഖ കൈമാറി, മുൻ സന്തോഷ് ട്രോഫി കളിക്കാരനായ വാൾട്ടർ ആൻ്റണി ഗ്രൗണ്ടിൽ ദീപം പ്രകാശിപ്പിച്ചു.


ചടങ്ങിൽ എം എം ജേക്കബ്, പി പ്രസന്നൻ, എൻമിത്രൻ, ബ്ലാസി ജോർജ്, എസ് നിർമ്മലാനന്ദ കമ്മത്ത്, ഏലിയാസ് അമ്പാട്ട്, എ സി മാത്യു, എൻ ജെ ജേക്കബ്, തമ്പി കലമണ്ണിൽ, എ ഫ്രാൻസിസ്, കെ പി പോൾസൺ, എം റ്റി ഫ്രാൻസിസ്, തോമസ് പോൾ, മുഹമ്മദ ഷെയിക്, ഇട്ടി മാത്യു, എം പി ജെയിംസ്, അബ്ദുൾ മജീദ് എന്നിവർ പങ്കെടുത്തു.


ഇന്ന് നടന്ന ഉഘാടന മൽസരത്തിൽ കോയമ്പത്തൂർ കെ പി എം എം സ്കൂളും കോഴിക്കോട് സമോറിയൻസ് ഹയർ സെക്കൻഡറി സ്കൂളും തമ്മിലാണ് ഏറ്റുമുട്ടിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.

ടൈ ബ്രേക്കറിൽ കോയമ്പത്തൂർ കെ പി എം എം സ്കൂൾ 5-3 ൹ വിജയിച്ച്

കോട്ടർ ഫൈനൽ യോഗ്യത നേടി.


നാളത്തെ മത്സരം:

എം ഐ സി ഇ ഹയർ സെക്കൻഡറി സ്കൂളും, , അത്താണിക്കൽ, മലപ്പുറം

Vs ഗവ ഹയർ സെക്കൻഡറി സ്കൂൾ, ഉദിനൂർ, കാസർഗോഡും തമ്മിൽ.



Follow us on :

More in Related News