Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വര്‍ണ്ണക്കൂടാരം ഒരുക്കി മാഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍

17 Jul 2025 19:33 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പ്രീ പ്രൈമറി രംഗത്ത് രാജ്യാന്തര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കുന്ന വര്‍ണ്ണ ക്കൂടാരം മാഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ ആരംഭിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി തലത്തിലെ വിദ്യാഭ്യാസം കൂടുതല്‍ രസകരവും കുട്ടികളുടെ കഴിവുകള്‍ മികച്ച രീതിയില്‍ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് പദ്ധതി. കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളര്‍ത്താന്‍ ഭാഷാവികാസ ഇടം, ലഘു ശാസ്ത്രപരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും അവസരം നല്‍കുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങള്‍ പഠിക്കാവുന്ന ഗണിതയിടം തുടങ്ങി കുട്ടികളുടെ സര്‍വതോന്മുഖ വികാസത്തിന് സഹായിക്കുന്ന 13 പ്രവര്‍ത്തന ഇടങ്ങള്‍ ആണ് സ്‌കൂളില്‍ സജ്ജമാക്കിയിട്ടുള്ളത്. 

ചടങ്ങില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജയ്നി തോമസ്, ചാക്കോ മത്തായി, സാലിമ്മ ജോളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലൂക്കോസ് മാക്കില്‍, ആന്‍സി മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രത്യക്ഷ സുര,ടോമി കാര്‍കുളം, ലിസി ജോസ്, സുനു ജോര്‍ജ്, ബിനോ സക്കറിയ, ബിനോയ് ഇമ്മാനുവല്‍, മഞ്ജു അനില്‍, സാലി മോള്‍ ജോസഫ്, മിനി സാബു,ആനിയമ്മ ജോസഫ്, ടി.എന്‍. നിതീഷ് , എല്‍സമ്മ ബിജു, ആന്‍സി സിബി, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയചന്ദ്രന്‍പിള്ള, കുറവിലങ്ങാട് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സതീഷ് ജോസഫ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജൂബി ജേക്കബ്, പി.ടി.എ. പ്രസിഡന്റ് ദിനീഷ് കെ. പുരുഷോത്തമന്‍, പ്രീ -പ്രൈമറി അധ്യാപിക എ.ആര്‍. ലേഖ, പൂര്‍വ്വാധ്യാപിക ഗീതാദേവി, പി.ടി.എ. പ്രതിനിധി മനു കെ. തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News