Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് എൽഡിഎഫ് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫിസ്സിലേക്ക് മാർച്ച് നടത്തി.

29 Jul 2025 20:50 IST

UNNICHEKKU .M

Share News :

മുക്കം:വോട്ടർ പട്ടികയിലെ ക്രമക്കേടെന്ന് ആരോപിച്ച് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നേരത്തെ 18 വാർഡ് ഉണ്ടായിരുന്ന പഞ്ചായത്തിൽ രണ്ടു വാർഡുകൾ കൂട്ടി 20 വാർഡുകളാണ്. 20 വാർഡിന്റെയും അതിർത്തികൾ പ്രകൃതിദത്തമായി ഉണ്ടെങ്കിലും പ്രസ്തുത വാർഡിൽ വരേണ്ട വോട്ടർമാർ മറ്റ് പല വാർഡുകളിലുമായി ചിന്നിച്ചിതറി കിടക്കുകയാണ്, വാർഡുകളുടെ അതിർത്തികുള്ളിൽ വരേണ്ട ആളുകളാണ് ആ ഗ്രാമസഭ അംഗങ്ങൾ, അതുകൊണ്ടുതന്നെ പുനർനിർണയിച്ചഅതിർത്തിക്കുള്ളിൽഅതാത് പ്രദേശത്തെ വോട്ടർമാർ വരേണ്ടതുണ്ട്,യുഡിഎഫിന്റെ നേതൃത്വംഅവരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ചു വോട്ടർ പട്ടികയിൽ ക്രമക്കേട് വരുത്തിയതാണെന്ന് ഇടതുപക്ഷ മുന്നണി ആരോപിക്കുന്നത്., നോർത്തുകാരശ്ശേരിയിൽ നിന്ന് ആരംഭിച്ചമാർച്ചിൽനൂറുകണക്കിനാളുകൾ പങ്കെടുത്തു,പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധം സിപിഐഎം ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു കെ സി ആലി അധ്യക്ഷനായി, കെ പി ഷാജി, കെ ശിവദാസൻ, പി കെ രതീഷ്, എപി മോയി, മന്ത്ര വിനോദ്, കെ പി വിനു, വി പി ജമീല, ടിപി റഷീദ് തുടങ്ങിയവർ സംസാരിച്ചു. സജി തോമസ്, കെ കെ നൗഷാദ്, എം ആർ സുകുമാരൻ,ജിജിത സുരേഷ്, തുടങ്ങിയവർ നേതൃത്വം നൽകി

പടം: വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേടെന്ന് ആരോപിച്ച് കാരശ്ശേരി ഗ്രാമ പഞ്ചായത്തിലേക്ക് എൽഡിഎഫ പ്രതിഷേധ മാർച്ച് നടത്തുന്നു.

Follow us on :

More in Related News