Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 16:33 IST
Share News :
തിരൂരങ്ങാടി : കളത്തിങ്ങൽ പാറ മാൻസിറ്റി സ്പോർട്സ് ക്ലബ്ബ് നടത്തിയ മാൻസിറ്റി പ്രീമിയർ ലീഗ് ഫുട്ബോൾ സീസൺ 5 ൽ സെവൻസ്റ്റാർ എഫ്.സി. അരീപാറ ചാമ്പ്യൻമാരായി. സെവൻസ്റ്റാർ എഫ്.സി.യും ഗ്രീൻ ഫീൽഡ് എഫ്.സിയും തമ്മിൽ നടന്ന വാശിയേറിയ ഫൈനൽ മൽസത്തിൽ ഇരു ടീമുകളും ഗോളുകളൊന്നു മടിക്കാത്തതിനാൽ നടത്തിയ ഷൂട്ടൗട്ടിലും സമനിലയിലായതിനാൽ നടത്തിയ നറുക്കെടുപ്പിലൂടെയാണ് സെവൻസ്റ്റാർ ജേതാക്കളായത്.
നേരത്തെ നടന്ന ജൂനിയർ പ്രീമിയർ ലീഗ് മൽസരത്തിൽ കിങ്സ്റ്റാർ
എഫ്.സി ബറ്റാലിയൻ എഫ്.സി യെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.
ആലിൻചുവട് ടർഫിൽ നടന്ന മൽസരങ്ങൾ ഗ്രാമ പഞ്ചായത്തംഗം എൻ.എം.റഫീഖ് ഉദ്ഘാടനം ചെയ്തു. ഷഫീഖ് മുള്ളങ്ങൽ അദ്ധ്യക്ഷ്യം വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ: സക്കീർ ഹുസൈൻ വി.പി. മുഖ്യഥിതിയായി.അഷ്റഫ് കളത്തിങ്ങൽ പാറ, എം.എ. കെ.ബഷീർ, നിസാർ , അയ്യപ്പൻ പ്രസംഗിച്ചു. അർഷാദലി സ്വാഗതം പറഞ്ഞു.
മൽസരത്തിൽ ബെസ്റ്റ് കീപ്പറായി ഫൈസൽ റോക്കി ഗ്രീൻ ഫീൽഡ്, ബെസ്റ്റ് ഡിഫൻഡർ മുജീബ് സെവൻസ്റ്റാർ , എമർജിംഗ് പ്ലെയർ ദിൽഷാദ് ഗ്രീൻ ഫീൽഡ് , ഗോൾഡൻ ബൂട്ട് ജിംഷാദ് ഗ്രീൻ ഫീൽഡ് , ബെസ്റ്റ് പ്ലെയർ ഹാക്കിബ് സെവൻസ്റ്റാർ , ജിൻസാൻ ബറ്റാലിയൻ എഫ്.സി എന്നിവരെ തെരഞ്ഞെടുത്തു. സമാപനത്തിൽ വിജയി കൾക്കുള്ള ട്രോഫികൾ അഷ്റഫ് കളത്തിങ്ങൽ പാറ വിതരണം ചെയ്തു. ഷഫീഖ്, അർഷാദ്, നദ്റാൻ, നാസിബ്, മുഷ്ഫീഖ്, സമീർ, സിദ്ദീഖ് . എ.വി , മുജീബ് കെ.കെ , റാഫി പി , നാസർ എന്നിവർ നേത്രത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.