Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി സമാജം പ്രതിഭാ സംഗമവും കേരളോത്സവവും സംഘടിപ്പിച്ചു.

28 Nov 2024 02:39 IST

ISMAYIL THENINGAL

Share News :

ദോഹ: മലയാളി സമാജവും റേഡിയോ മലയാളം 98.6 എഫ് എമ്മും ചേര്‍ന്ന് മലയാളി സമാജം പ്രതിഭാ സംഗമവും കേരളോത്സവം 2024ലും പോഡാര്‍ പേള്‍ സ്‌കൂളില്‍ നടത്തി. 2023- 24 അധ്യയന വര്‍ഷത്തിലെ പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തിന് ഉന്നത വിജയം നേടിയ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും അവരുടെ അധ്യാപകരെയും ആദരിക്കുന്ന പ്രതിഭാ സംഗമവും കേരളോത്സവത്തോടൊപ്പം സംഘടിപ്പിച്ചു.


ചടങ്ങിൽ മൂവാറ്റുപുഴ എം. എൽ. എ മാത്യു കുഴൽനാടൻ മുഖ്യാഥിതിയായിരുന്നു. മലയാളി സമാജം പ്രസിഡന്റ് ആനന്ദ് നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് യോഹന്നാൻ സ്വാഗതവും ചെയർപേഴ്‌സൺ ലത ആനന്ദ് നായർ ആമുഖവും പറഞ്ഞു. സമാജം അഡ്വൈസർ പ്രേംജിത്, സമാജം വൈസ് പ്രസിഡൻ്റ് ബദറുദ്ദീൻ മുഹമ്മദ്, സമാജം ട്രഷറർ വീണ ബിധു, ജോയിന്റ് സെക്രട്ടറിമാരായ റിൻസാ ഫിറോസ്, കേരളോത്സവം പ്രോഗ്രാം കൺവീനർ ഹനീഫ് ചാവക്കാട്, റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ, ഐ.സി.സി, ഐ.സി.ബി എഫ് ഭാരവാഹികൾ, അൽ റവാബി ഗ്രൂപ്പ് ജി എം കണ്ണൂ ബക്കർ, ജി.കെ പി.എ പ്രസിഡൻ്റ് നൗഫൽ, ജി.കെ.പി.എ സെക്രട്ടറി നജ്‌ല, സമാജം എക്‌സിക്യൂട്ടീവ്‌സ് എന്നിവർ സന്നിഹിതരായിരുന്നു.


അരുൺ പിള്ളയും ജയശ്രീ സുരേഷും മഞ്ജു മനോജും പ്രേമ ശരത്‌ചന്ദ്രനും പരിപാടികൾ നിയന്ത്രിച്ചു. പ്രതിഭാ സംഗമത്തോടനുബന്ധിച്ചു ഇന്റ്റർസ്‌കൂൾ മലയാളം ക്വിസ് മത്സരവും നടത്തി.


Follow us on :

More in Related News