Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2025 22:24 IST
Share News :
മലപ്പുറം : മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ അകന്ന ബന്ധുക്കളും അയല്‍വാസിയുമടക്കം എട്ട് പേർക്കെതിരെയാണ് പരാതി. സംഭവത്തില്‍ അരീക്കോട് പോലീസ് കേസെടുത്തു. 36കാരിയെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് എഫ് ഐ ആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാനസികവെല്ലുവിളി നേരിടുന്ന 36-കാരിയെ പലതവണകളായി പ്രതികള്‍ ബലാത്സംഗംചെയ്തെന്നാണ് പരാതിയിലെ ആരോപണം. 2023 ഫെബ്രുവരിയില്‍ 36-കാരനായ മുഖ്യപ്രതിയാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സൗഹൃദം നടിച്ച് ടൂർ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് മഞ്ചേരിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇതിനുശേഷം ഇയാളാണ് മറ്റുള്ളവർക്ക് യുവതിയെ കൈമാറിയതെന്നും ഇവരും യുവതിയെ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
പ്രതികള്‍ യുവതിയില്‍ നിന്ന് 15 പവൻ സ്വർണവും കവർന്നിട്ടുണ്ട്. മുഖ്യപ്രതി യുവതിയെ പലർക്കായി നല്‍കിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കൊണ്ടോട്ടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിക്ക് മാനസിക വെല്ലുവിളിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പ്രതികള്‍ ബലാത്സംഗത്തിനിരയാക്കിയിരിക്കുന്നത്. എതിർക്കാൻ കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാമെന്നും യുവതിയുടെ കുടുംബം പറയുന്നു. സംഭവത്തിനുപിന്നില്‍ കൂടുതല്‍ ആളുകള്‍ ഉളളതായി സംശയമുണ്ടെന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.