Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 07:13 IST
Share News :
കോഴിക്കോട് ( മാവൂർ) കുറ്റിക്കാട്ടൂർ മുസ്‌ലിം യത്തീംഖാന വാർഷിക സമ്മേളനം 28 ന് തുടക്കമാവുമെന്ന് കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. ചൊവ്വാഴ്ച കമ്മിറ്റി വൈസ് പ്രസിഡൻ്റ് പി.വി മുഹമ്മദ് ഹാജിപതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന ചടങ്ങ് വൈകിട്ട് ഏഴിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. മലബാർ ഗോൾഡ് ഡയറക്ടർ അബ്ദുല്ല ഇബ്രാഹീം മുഖ്യാതിഥിയാവും. മിർഷാദ് യമാനി ചാലിയം കഥാ പ്രസംഗം അവതരിപ്പിക്കും .
29 ബുധൻ രാവിലെ 9ന് കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച് സെൻ്ററുമായി ചേർന്ന് സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാത്രി 7ന് ആരംഭിക്കുന്ന മതപ്രഭാഷണ വേദിയിൽ സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ അധ്യക്ഷധ വഹിക്കും. കോഴിക്കോട് ഖാളി നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാൻ (എം.പി) മുഖ്യാതിഥിയാവും. പരിപാടിയിൽ അബ്ദുസമദ് പൂക്കോട്ടുർ മുഖ്യ പ്രഭാഷണം നിർവഹിക്കും.
ജനുവരി 30 വ്യാഴം രാവിലെ 10 മണിക്ക് ഗൾഫ് സംഗമം നടക്കും. രാത്രി 7 മണിക്ക് നൂറേ അജ്മീർ ആത്മീയ സംഗമം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വലിയുദ്ദീൻ ഫൈസി വാഴക്കാട് നൂറെ അജ്മീറിന് നേതൃത്വം നൽകും.
ജനുവരി 31 വെള്ളി ഉച്ചക്ക് ശേഷം നടക്കുന്ന യുവജന വിദ്യാർത്ഥി സംഗമംഹബീബ് ചെറൂപ്പ അധ്യക്ഷം വഹിക്കും. നാസർ ഫൈസി കൂടത്തായി ഉദ്‌ഘാടനം ചെയ്യും. മഗ്‌രിബ് നമസ്കാരാനന്തരം ആരംഭിക്കുന്ന മതപ്രഭാഷണ വേദി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നിർവഹിക്കും.
ഫെബ്രുവരി 1 ശനി രാവിലെ 10:00 മണിക്ക് ഖാദിരിയ്യ ത്വരീഖത് ഇന്ത്യയിൽ ഉണ്ടാക്കിയ ചലനങ്ങൾ എന്ന വിഷയത്തിൽ ദേശിയ സെമിനാർ സംഘടിപ്പിക്കും. ഉച്ചക്ക് 2.30 തിന് വനിതാ സംഗമം നടക്കും,വനിതാ വിംഗ് പ്രസിഡണ്ട് കുഞ്ഞീവി വട്ടക്കാട്ട് അദ്ധ്യക്ഷം വഹിക്കും.സമസ്ത മുജവ്വിദത്ത് സലീന ടീച്ചർ, ഉമ്മു ഹബീബ കിഴിശ്ശേരി ക്ലാസിന് നേതൃത്തം കൊടുക്കും.രാത്രി നടക്കുന്ന ഇശ്‌ഖേ റസൂൽ പ്രവാചക പ്രകീർത്തന സദസ്സ് ദാറുൽ ഹുദാ വൈസ് ചാൻസ്ലർ ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്‌ഘാടനം ചെയ്യും. എം.കെ രാഘവൻ എം.പി, എസ്.എം.എഫ് സ്റ്റേറ്റ് സെക്രട്ടറി യു. ഷാഫി ഹാജി അതിഥികളായി സംബന്ധിക്കും. അൻവർ അലി ഹുദവി കിഴിശ്ശേരി പ്രകീർത്തന സദസ്സിന് നേതൃത്വം നൽകും.
പരിപാടിയുടെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ കുടുംബ സംഗമം കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഡോ. സാലിം ഫൈസി കൊളത്തൂർ, മുസ്‌തഫ ഹുദവി ആക്കോട് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകും. ഉച്ചക്ക് 2.30 തിന് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം മൊയ്തീൻ ചെറുവാടി അദ്ധ്യക്ഷം വഹിക്കും, ജമാഅത്ത് പ്രസിഡന്റ് പേങ്കാട്ടിൽ അഹമ്മദ് ഹാജി ഉദ്ഘാടനം നിർവ്വഹിക്കും രാത്രി 7 മണിക്ക് സമാപന പൊതു സമ്മേളനം സയ്യിദ് മാനു തങ്ങൾ വേളൂർ പ്രാത്ഥനക്ക് നേതൃത്തം നൽകും .ശൈഖുനാ എം.ടി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയിൽ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീർ (എം.പി) , പി.ടി.എ റഹീം എം.എൽ.എ,മലബാർ ഗോൾഡ് എം.ഡി എം.പി അഹമ്മദ് ,ഡയറക്ടർ എ.കെ. നിഷാദ് എം.എ റസാഖ് മാസ്റ്റർ' മിനാർ സ്റ്റീൽ എം.ഡി മുഹമ്മദ് ശാഫി മുഖ്യാതിഥി കളാകും. ശൈഖുനാ ചെറുമോത് ഉസ്താദ്, ശൈഖുനാ ഒളവണ്ണ അബൂബക്കർ ഉസ്താദ് എന്നിവർ നേതൃത്തം നൽകുന്ന ദിക്റ് ദുആ സമ്മേളത്തോടെ വാർഷിക ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും. മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് പേങ്കാട്ടിൽ അഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് മരക്കാർ ഹാജി, ട്രഷറർ എൻ.കെ യൂസുഫ് ഹാജി, ടി.കെ അബൂബക്കർ ഹാജി, പണിക്കർ തൊടിക അബൂബക്കർ ഹാജി, ആലി ചാലിയറക്കൽ, കലങ്ങോട്ട് ബാവ, ടി.പി മമ്മദ് കോയ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.