Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2024 13:40 IST
Share News :
കൊല്ലം: കാവനാട് അക്ഷയ കമ്മ്യൂണിറ്റി ഫാർമസിയിൽ മോഷണം. ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നതായാണ് കരുതുന്നത്. പ്രാക്കുളം സ്വദേശി സുരേഷിന്റെയും സഹോദരൻ സുധീറിന്റെയും ഉടമസ്ഥതയിലുള്ളതാണ് ഫാർമസി. രാവിലെ എട്ടരയോടെ ജീവനക്കാരൻ കട തുറക്കാനായി എത്തിയപ്പോഴാണ് പൂട്ട് പൊളിച്ചനിലയിൽ കണ്ടത്. തറയിൽ മുളകുപൊടി വിതറിയനിലയിലുമായിരുന്നു.
വെള്ളി, ശനി, ഞായർ ഉൾപ്പെടെ മൂന്നു ദിവസത്തെ കളക്‌ഷനാണ് ഫാർമസിയിലെ കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്നത്. സാധാരണ അതതു ദിവസത്തെ കളക്‌ഷൻ ബാങ്കിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ശനിയാഴ്ച ബാങ്ക് അവധിയായതിനാൽ മൂന്നു ദിവസത്തെ പണം കൗണ്ടറിൽതന്നെയാണ് സൂക്ഷിച്ചിരുന്നതെന്ന് ഉടമ സുരേഷ് പറഞ്ഞു. ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നു പോലീസ് പരിശോധന നടത്തി.കാഷ് കൗണ്ടർ കുത്തിപ്പൊളിച്ചാണ് പണം അപഹ രിച്ചിക്കുന്നത്.സമീപത്തെ നിരീക്ഷണ ക്യാമറയുടെ ലൈറ്റ് തകർത്തായി കണ്ടെത്തിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.