Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം ജി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ: സബാൻ കോട്ടക്കൽ ജേതാക്കളായി.

16 Jun 2024 10:19 IST

UNNICHEKKU .M

Share News :


മുക്കം: ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ മപ്രം ഫ്ലഡ് ലൈറ്റ് മൈതാനിയിൽ നടത്തിയ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ ഫൈനൽ മത്സരത്തിൽ സബാൻ കോട്ടക്കൽ ജേതാക്കളായി. ആതിഥേയരായ കെ.എം. ജി മാവൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. എസ്പാനിയ കഫേ സമ്മാനിച്ച വിന്നേഴ്സ് ട്രോഫി സബാൻ കോട്ടക്കൽ ടീം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ അഞ്ചാം മിനുട്ടിൽ സബാൻ കോട്ടക്കലിൻ്റെ കരുത്തേറിയ മുന്നേറ്റത്തിൽ ആദ്യ ഗോൾ പിറന്ന് ലീഡ് ചെയ്തു.തുടർന്ന് ഇരുടീമുകളും ഇഞ്ചോടി ഇഞ്ച് പോരാട്ടങ്ങൾ നടത്തുന്ന കാഴ്ച്ചകൾ തിങ്ങിനിറഞ്ഞ ഗ്യാലറിയെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചു.ആവേശത്തിൻ്റെ തിരയിളക്കത്തിൽ ഉയർന്ന് ആരവങ്ങൾ മൈതാനിയെ അനുരണമായി.21 മിനുട്ടിൽ കെ.എം ജി യുടെ ശക്കമായ മുന്നേറ്റം നടത്തി സബാൻ കോട്ടക്കലിൻ്റെ വല വിറപ്പിച്ച് ഗോൾ വിജയപ്രതീക്ഷകളുമായി മിന്നുന്നും പ്രകടനങ്ങൾക്ക്ആ കൂടുതൽ ആവേശമാക്കി. ഒട്ടേറെ സുവർണ്ണാവസരങ്ങൾ ഇരു ടീമിനും ലഭിക്കുമ്പോൾ കാൽപന്തിൻ്റെ പ്രിയപ്പെട്ടവരെ മുൾമുനയിൽ നിർത്തുന്ന ശബ്ദമുഖരിത മൈതാനിയെ ധന്യമാക്കി. രണ്ടാം പകുതിയിൽ ഗ്രൗണ്ടിൽ നിറഞ്ഞ് കളിച്ച് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സബാൻ കോട്ടക്കൽ വിജയ മേധാവിത്വ oനേടിയത്. കെ. എം. ജി മാവൂരിന് അബുദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിച്ച റണ്ണേഴ്സ് ട്രോഫി ലഭിച്ചു. ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി സബാൻ കോട്ടക്കലിൻ്റെ ജർബോ റഹിമിനിനേയും ഗോൾകീപ്പറായി ഷിഹാനേയും തെരഞ്ഞടുത്തു.കെ.എം ജി മാവൂർ ടീമീലെ ഡിഫൻ്ററായി സമീഹിനേയും തെരെഞ്ഞെടുത്തു. ഈസ്റ്റ് ബംഗാൾ താരം വി.പി. സുഹൈൽ കളിക്കാരുമായി പരിജയപ്പെട്ടു. വിജയികൾക്കുള്ള ട്രോഫികൾ എസ്.എഫ്.എ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ വിതരണം ചെയ്തു.

ചിത്രം: ജേതാക്കളായ സ ബാൻ കോട്ടക്കൽ ടീം, ഗ്യാലറിയിൽ നിന്ന് '

Follow us on :

More in Related News