Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ് ഭവനിലെ അലങ്കാരമാക്കാതെ, ഗവർണർ പദവിയെ ജനങ്ങളിലേക്കിറക്കിയ ആളാണ് ശ്രീധരൻ പിള്ളയെന്ന് കേരളഗവർണർ അർലേക്കർ

19 Jan 2025 08:36 IST

Fardis AV

Share News :

കോഴിക്കോട് : മനുഷ്യത്വമുള്ള ഒരാൾക്കേ നല്ല വ്യക്തിയും നല്ല രാഷ്ട്രീയക്കാരനുമാകുവാൻ സാധിക്കുകയുള്ളൂവെന്ന്

ഇതിന് ഉദാഹരണമാണ് പി.എസ്. ശ്രീധരൻ പിള്ളയെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

ഇൻഡോ - അറബ് കോൺഫെഡറേഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ എഴുത്തിൻ്റെ സുവർണ ജയന്തി ആഘോഷം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടറും കലക്ടറും ഐ.എ. എസുകാരുമെല്ലാം സമൂഹത്തെ തൊട്ടറിയുന്നവരാകണമെങ്കിൽ ഇതേ പോലെ മാനുഷിക സ്പർശത്തോടെ സമൂഹത്തിൽ ഇടപെടുന്നവരാകണം. ഇങ്ങനെ മനുഷ്യപറ്റോടെ സമൂഹത്തിൽ ഇടപെടുന്ന വ്യക്തിത്വമായതുകൊണ്ടാണ് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരേ പോലെ അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ എന്നത് രാജ്ഭവനിലെ അലങ്കാരമല്ലെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം സഞ്ചരിക്കുന്നയാളാകുമെന്ന് പ്രായോഗിമായി തെളിയിച്ച ആളാണ് ശ്രീധരൻ പിള്ള. അദ്ദേഹത്തിൻ്റെ രചനകളിലൂടെ സഞ്ചരിക്കുമ്പോഴും നമുക്കിതനുഭവപ്പെടും. എല്ലാവരെയും ഒരേ പോലെ കാണുവാൻ പറ്റിയ നല്ലൊരു ഹൃദയമുള്ളയാളാണ് അദ്ദേഹം. ഇതാണ് രാഷ്ട്രീയ രംഗത്തുണ്ടായിരുന്നപ്പോൾ പ്രതിപക്ഷ പാർട്ടികളിലെ ആളുകളെപ്പോലും തന്നിലേക്ക കർഷിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞത്.

മാവ്, തെങ്ങ് മുതൽ കടലോരം വരെ ഏറെ സാമ്യതകളുള്ള നാടാണ് ഗോവയും കേരളവുമെന്നും ജന്മം കൊണ്ട് ഗോവക്കാരനാണെങ്കിലും കർമം കൊണ്ട് കേരളത്തിൻ്റെ ഭാഗമാകുവാൻ സാധിച്ചത് എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യർ തമ്മിലുള്ള സൗഹൃദ ബന്ധങ്ങളാണ് ലോകത്ത് സാമൂഹിക ജീവിതത്തെ ഉറപ്പിച്ചു നിർത്തുന്നതെന്നും പകൽ പോലും ഇരുളടങ്ങൾ കൂടി വരുമ്പോൾ ഇതിന് പ്രസക്തി കൂടിവരികയാണെന്നും ചടങ്ങിൽ മറുമൊഴി നടത്തിയ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

എല്ലാവരെയും വിവേചനമില്ലാതെ ഒരേ പോലെ കാണുകയെന്നതാണ് താൻ പഠിച്ച ധർമമെന്നും അങ്ങനെ എല്ലാവരും ഒന്നിച്ചുചേർന്ന് നമ്മുടെ സംസ്ഥാനവും രാജ്യവുമെല്ലാം പുരോഗതിയിലേക്ക് കൊണ്ടുവരുവാനുള്ള പ്രവർത്തനങ്ങൾക്ക് നമുക്ക് തുടക്കം കുറിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എം.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കത്തോലിക്ക ബാവ, ഗ്രാൻ്റ്റ് മുഫ്തി ശൈഖുന കാന്തപുരം ഏ.പി. അബൂബക്കർ മുസല്യാർ, കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി എന്നിവർ അനുഗ്രഹഭാഷണം നടത്തി.

സംഘാടക സമിതി ജനറൽ കൺവീനർ പി.വി. ചന്ദ്രൻ ആശംസാപ്രസംഗം നടത്തി. ഇൻഡോ - അറബ് ജനറൽ സെക്രട്ടറി 

 ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതം പറഞ്ഞു.

സംഘാടക സമിതി

 കൺവീനർ എ.വി. ഫർദിസ് പ്രശംസാപത്രം വായിച്ചു. 

പ്രശംസാപത്രം എം.പി. അഹമ്മദ് സമ്മാനിച്ചു.

കേരളാ ഗവർണർക്കും ഗോവ ഗവർണർക്കുമുള്ള ഉപഹാരങ്ങൾ ഇൻഡോ - അറബ് കോൺഫെഡറേഷൻ പ്രസിഡൻ്റ്റ് എം.വി കുഞ്ഞാമു സമർപ്പിച്ചു.

ദേശീയ ഗാനത്തോടെ പരിപാടിക്ക് സമാപനമായി.

Follow us on :

More in Related News