Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി പ്രസ് ക്ലബ് വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

23 Jan 2025 15:48 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി പ്രസ്സ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി ബിജു ഇത്തിത്തറ (ദീപിക), സെക്രട്ടറിയായി ബൈജു പെരുവ (മംഗളം), വൈസ് പ്രസിഡന്റായി സുജിത്ത് ബാലകൃഷ്ണന്‍ (മാതൃഭൂമി) എന്നിവരെ തെരഞ്ഞെടുത്തു

ജോയിന്റ് സെക്രട്ടറിമാരായി അജേഷ് ജോണ്‍, സുനിത സജി, ട്രഷററായി രാജേഷ് കുര്യനാട്, കമ്മറ്റിയംഗങ്ങളായി അനീഷ് ആയാംകുടി, അനീഷ് പിറവം, സുനേഷ് പെരുവ ഉള്‍പെടെയുള്ള ഒമ്പതംഗ  ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്. പ്രസ്സ് ക്ലബ് പ്രസിഡന്റ് ബിജു ഇത്തിത്തറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു പെരുവ, വൈസ് പ്രസിഡന്റ് സുജിത്ത് ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News