Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 20:07 IST
Share News :
- എം.ഉണ്ണിച്ചേക്കു.
മുക്കം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിെൻെറ നേതൃത്വത്തിൽ നാല് ദിവസങ്ങളിലായി ചാലിപ്പുഴയിലും, ഇരുവഴിഞ്ഞിപ്പുഴയിലും സംഘടിപ്പിച്ച അന്തർദേശീയ പത്താമത് െെവറ്റ് വാട്ടർ കയാക്കിംങ്ങ് ചാമ്പ്യൻഷിപ്പിന് പ്രൗഢമായ സമാപനം. ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറ കുറുങ്കയത്ത് നടന്ന വളരെ കടുപ്പവും ദൈർഘ്യവും വാശിയേറിയ ഡൗൺറിവർ മത്സരത്തിൽ കാണികളെ മുൾമുനയിൽ നിർത്തിയ പോരാട്ടത്തിലൂടെ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിറാപ്പിഡ് രാജയായി നൂസിലാൻ്റിലെ മനു വിങ്ക് വാ ക്രന ഗൽ ,
അതേസമയം വനിത വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി റാപ്പിഡ് റാണിയായി ജർമ്മനിയിലെ മറീസ കൗപ്പ് തെരഞ്ഞടുക്കെപെപട്ടു. പുരുഷ വിഭാഗത്തിൽ നോർ വേ യിലെ ഇനിക് ഹൻസനാണ് രണ്ടാം സ്ഥാനം.ഫ്രാൻസിെലെ ജാക്കോൻ ബൻഞ്ചമിൻ മൂന്നാം സ്ഥാനം തേടി 'രണ്ട് തവണ രാപ്പിഡ് രാജപട്ടം ചൂടിയ ഇന്ത്യൻ താരമായ ഉത്തരാഖണ്ഡിലെ അമിത് തപ്പ ഇക്കുറി നാലാ സ്ഥാനം നേടി തൃപ്തിപ്പെടേണ്ടിവന്നു. വനിത വിഭാഗത്തിൽ ഇറ്റലിയിലെ മർട്ടീന റോസി ക്കാണ് രണ്ടാം സ്ഥാനം,ഉത്തരാഖണ്ഡിെലെ ദാരിയക്ക് മൂന്നാം സ്ഥാനം നേടി. ഇന്ത്യയിെലെ മികച്ച തുഴച്ചിലുകാരായി പുരുഷ വിഭാഗത്തിൽ അമിത് തപ്പ , ദമൻ സിംങ്ങ്, അ ഷീസ് റാവത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിത വിഭാഗത്തിൽ നൈന അധികാരി, പ്രിയങ്കറാണ,എൻബിന്ദു എന്നിവർ ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. 21 വയസ്സിന് താഴെയുള്ള പ്രൊ ഫഷണലുകളിൽ അർജുൻ സിംങ്ങ്, ആദം എന്നിവർ പുരുഷ വിഭാഗത്തിലും,പ്രൻജല ഷെട്ടി, ദൃട്ടി മാരിയ പെയ്സ് വനിതവിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്രോസ് റിവർ അമേച്ചർ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കർണ്ണാടകയിലെ പൃ ഥി രാജും വനിത വിഭാഗത്തിൽ ഉത്തരാഖണ്ഡ് സ്വദേശിനി മുസ്ഖൻ ഒന്നാം സ്ഥാനം നേടി. പുരുഷ വിഭാഗത്തിൽ ഉത്തരാഖണ്ഡിലെ രാഹുൽ ഭണ്ഡാരിക്കാണ് രണ്ടാം സ്ഥാനം, കർണ്ണാടകയിലെ അഷ്റഫ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. കർണ്ണാടകയിലെ പ്രജീല ഷെട്ടിക്കാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് പട്ടികജാതി പട്ടിക വർഗ്ഗേ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. റാപ്പിഡ്രാ രാജ ,റാണി പട്ടം നേടിയവർക്ക് 120000 രൂപയുടെ ചെക്ക് മന്ത്രി കൈമാറി. പ്രധാന തൊഴിൽ വരുമാന മാർഗ്ഗമായി വിനോദ സഞ്ചാരം മാറിയിരിക്കയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് വിനോദ സഞ്ചാര മേഖല പ്രയോജനപെ ടുത്താനാകണം. പൊതുയിടങ്ങളിലെ ശുചിതവും, ജനങ്ങളോടുള്ള പെരുമാറ്റവും വിനോദ സഞ്ചാരേ മേഖലയിൽ വളരെ പ്രധാന പ്പെട്ടതാണ് മന്ത്രി തുടർന്ന് പറഞ്ഞു. ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. എ ടി പി എസ് ചിഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ് സ്വാഗതവും, വിനോദ സഞ്ചാര വകുപ്പ് ഡെപ്പൂട്ടി ഡയരക്ടർ സത്യജിത് നന്ദിയും പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്ന് പതിഞ്ച് പേരടക്കം അറുപ തോളം കയാക്കിംങ്ങ് താരങ്ങളാണ് മലബാർ റിവർ ഫെസ്റ്റിലെ അന്തർദേശീയ െവെറ്റ് വാട്ടർ കയാക്കിംങ്ങ് മത്സരത്തിൽ മാറ്റുരച്ചത്. കോടേഞ്ചേരി സ്വദേശി ഒൻപത് വയസ്സുകാരൻ റയാൻ വർഗ്ഗീസിെൻ്റെ അമേച്ചർ കയാക്കിംങ്ങ് മത്സരത്തിൽ പുലിക്കയത്തിലെ കുത്തൊഴുക്കിൽ നടത്തിയ പ്രകടനം കാണികളെ ആവേശഭരിതരാക്കി. കെ എ ടി പി എസ്, ഡിടിപി സി. കോഴിക്കോട് ജില്ല പഞ്ചായത്ത്, ത്രിതല പഞ്ചായത്തുകൾ, ഇന്ത്യൻ കയാക്കിംങ്ങ് അൻ്റ് കനോയിംങ്ങ് അസോസിയേഷൻ സങ്കേതിക സഹായത്തോടെയാണ് മലബാർ റിവർ ഫെസ്റ്റ് സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.