Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.സി കോളേജിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ കോൺക്ലേവ്

16 Jan 2025 19:33 IST

Ajmal Kambayi

Share News :

ആലുവ :യൂണിയൻ ക്രിസ്ത്യൻ കോളേജിൽ റസ്പോണ്ടിംഗ് ടു ഗ്ലോബൽ ഡൈനാമിക്സ് ഡയലോഗ് സ്ട്രാറ്റജി ഫോർ എൻഹാൻസിങ് ഗ്ലോബൽ കോമ്പറ്റിറ്റീവ് ഹയർ എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിച്ചു.

പ്രൊഫ. ഫിലിപ്പ് ജി ആൾട്ട്ബാച്ച് (ബോസ്റ്റൺ കോളേജ്, യു എസ് എ) പ്രൊഫ. എൻ വി വർഗീസ് (ഡയറക്ടർ സി.പി.ആർ.എച്ച്.ഇ ന്യൂഡൽഹി) എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. ഡോ രാജൻ വർഗീസ് (മെമ്പർ സെക്രട്ടറി കെ.എസ്.എച്ച്.ഇ.സി.) പ്രാരംഭ പ്രസംഗം നടത്തി.

ആൽവിൻ അലക്സാണ്ടർ (അസിസ്റ്റൻറ് പ്രൊഫ. യുസി കോളേജ് ആലുവ) സെഷൻ നിയന്ത്രിച്ചു.

ആഗോള രാഷ്ട്രീയ സംഘർഷങ്ങളും അന്താരാഷ്ട്ര വൽക്കരണവും ഉന്നത വിദ്യാഭ്യാസം മേഖലയെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നും അത് രാജ്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പ്രൊഫ. ആൾട്ട്ബാച്ച് വിവരിച്ചു.

വിദ്യാർത്ഥി കുടിയേറ്റങ്ങളുടെ മാറ്റങ്ങളോട് പൊരുത്തപ്പെടുന്നതിന് കേരളത്തിൻറെ ശക്തമായ വിദ്യാഭ്യാസ സംവിധാനവും സജീവമായ പ്രവാസികളെയും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് പ്രൊഫ. വർഗീസ് വിശദീകരിച്ചു

തുടർന്ന് ശ്രോതാക്കളുമായി ആശയവിനിമയവും നടന്നു.

Follow us on :

More in Related News