Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 09:02 IST
Share News :
അയ്മനം സാജൻ
കുട്ടനാട്ടിലെ കർഷകനായ ആദച്ചായിയുടെ വ്യത്യസ്ത കഥ പറഞ്ഞ ആദച്ചായി എന്ന ചിത്രത്തിൻ്റെ ആദ്യഗാനം റിലീസായി. സുനിൽ കെ . ആനന്ദ് രചിച്ച്, ജോജി ജോഷ്വാ ഫീലിപ്പോസ്, സംഗീതവും, ആലാപനവും നിർവ്വഹിച്ച ഗാനത്തിൻ്റെ റിലീസ്, ബിലി വേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് തിരുവല്ലയിൽ കഴിഞ്ഞ ദിവസം നടന്നു. ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എലിസബത്തിന്, സി ഡി മൊമൻ്റൊ നൽകി, ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ജോർജ് ചാണ്ടി പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.
ഡോ.ബിനോയ് ജി.റസൽ സംവിധാനം ചെയ്ത ആദച്ചായി എന്ന ചിത്രത്തിലെ "ഇടവമഴ കാത്തൊരീ..."എന്നു തുടങ്ങുന്ന ആദ്യ ഗാനം ഇതിനോടകം പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു. ജെ ആൻഡ് ജെ പ്രൊഡക്ഷൻസിനു വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്ന ആദച്ചായി ഉടൻ തീയേറ്ററിലെത്തും.
പരിസ്ഥിതി സംരക്ഷണവും ,കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി ചിത്രീകരിച്ച ആദച്ചായി, കുട്ടനാടിൻ്റെയും, പശ്ചിമഘട്ടത്തിൻ്റേയും പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ്. രാഷ്ട്രീയ ക്വാറി മാഫിയ ബന്ധങ്ങൾ മൂലമുള്ള പരിസ്ഥിതി ചൂഷണം ചൂണ്ടിക്കാണിക്കുന്ന ചിത്രം, കാർഷിക സംരക്ഷണത്തിൻ്റെ പ്രാധാന്യവും ചൂണ്ടിക്കാണിക്കുന്നു. കുട്ടനാട്ടിലെ സമ്പൂർണ്ണ കർഷകനായ ആദച്ചായിയുടേയും, മകൻ കൃഷി ഓഫീസറായ അഖിലിൻ്റേയും ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം, മണ്ണിൻ്റേയും, ചേറിൻ്റേയും, വയലിൻ്റേയും, മനസ്സും, ഉൾത്തുടിപ്പും പ്രകടമാക്കുന്നു. പ്രമുഖ നടൻ ചെമ്പിൽ അശോകനാണ് ആദച്ചായിയെ അവതരിപ്പിക്കുന്നത്.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി! എന്ന ശക്തമായ സന്ദേശവുമായി എത്തുകയാണ് "ആദച്ചായി "എന്ന ചിത്രം.
ജെ.ജെ പ്രൊഡക്ഷൻസിനു വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്ന "ആദച്ചായി" കഥ ,സംവിധാനം - ഡോ.ബിനോയ് ജി. റസൽ , തിരക്കഥ - സുനിൽ കെ.ആനന്ദ്, ക്യാമറ - സുനിൽ കെ.എസ്, എഡിറ്റിംഗ് - സുബിൻ കൃഷ്ണ, ഗാനരചന -മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സുനിൽ കെ.ആനന്ദ്,വർക്കല ജി.ആർ.എഡ്വിൻ, ഡോ.ഫിലിപ്പോസ് ജോഷ്വാ, സംഗീതം - ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്,വർക്കല ജി.ആർ.എഡ്വിൻ, ആലാപനം - ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്,വർക്കല ജി.ആർ.എഡ്വിൻ, സണ്ണി, ആൻസി ഐസക് ബാബു, ആർട്ട്, പ്രൊഡക്ഷൻ കൺട്രോളർ- ലക്ഷ്മണൻമാലം, ബി.ജി.എം- സജു രാമൻചിറ, സൗണ്ട് മിക്സിംങ് -വിനോദ് പി.ശിവറാം, സബ്ബ് ടൈറ്റിൽസ് - ഡോ.അനൂപ് പ്രതാപൻ,മേക്കപ്പ് - മധു പറവൂർ, കോസ്റ്റ്യൂം - ബിനു പുളിയറക്കോണം, ഡി.ഐ-ശിവലാൽ രാമകൃഷ്ണ ,പി.ആർ.ഒ- അയ്മനം സാജൻ, ഡിസൈൻ - ബോസ് മാലം.
ചെമ്പിൽ അശോകൻ, പ്രമോദ് വെളിയനാട്, ജോർഡി പൂഞ്ഞാർ, ജോളി ഈശോ, മേരിക്കുട്ടി,ഡോ.ജോജി ജോഷ്വാ ഫീലിപ്പോസ്, ഡയാന ബിൻസൺ, അന്ത്രയോസ്, വിനോദ് വെളിയനാട്, ലോനപ്പൻ കുട്ടനാട് ,മാക്സ് മില്ലൻ, ഫാദർ.ഡോ.കുര്യൻ ചാലങ്ങാടി, അനിൽ ആറ്റിങ്ങൽ, സുരഭി സുഭാഷ്,സജോ ജോസഫ്, സിബി രാംദാസ് ,റുമ ജിഷ്ണു,ജയൻ ചന്ദ്രകാന്തം, ഷാലിൻ ജയിംസ് ആൻ്റോ, സുജിത്ത്, ദീപു കലവൂർ ,ശേഷിക മാധവ്, പ്രവീൺ നീലാംബരൻ, ജിൻസി ചിന്നപ്പൻ,സുഘോഷ് വേണുഗോപാൽ, കലാനിലയം സനൽകുമാർ,ബിനു (വൃക്ഷഡോക്ടർ) എന്നിവർ അഭിനയിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.