Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 21:03 IST
Share News :
കോഴിക്കോട് : കലോത്സവത്തിൻ്റെ ആദ്യ ദിനത്തിൽ കുട്ടികളുടെ മത്സരങ്ങൾ അരങ്ങ് തകർത്തു. ഒപ്പം വല്ലം മടയൽ മത്സരം ആവേശ പ്രകടനമായി ' ജില്ലാ സ്കൂൾ കാലോത്സവത്തോടനുബന്ധിച്ച് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കാവ് ഗേൾ സ് ഹയർ സെക്കണ്ടറി സ്കൂളിൽ വല്ലം നിർമ്മാണ മത്സരം നടത്തിയത്. കൗതുകമത്സരം കലോത്സവത്തിൽ വേറിട്ടൊരു കാഴ്ച്ചയായി. വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും , കുട്ടികളും , രക്ഷിതാക്കളും മത്സരത്തിൽ പങ്കാളിയായി.കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ മണിയൂർ ഓല മടഞ്ഞുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
വല്ലം നിർമ്മാണ മത്സരം നടത്തിയതിലൂടെ പഴമയിലേക്ക് പോകുന്നതോടൊപ്പം പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ജീവിക്കാൻ ഈ ആധുനിക കാലത്ത് നമ്മൾ ശ്രമിക്കേണ്ടതുണ്ട് എന്നൊരു സന്ദേശവും നൽകാനും ഈ മത്സരത്തിലൂടെ സംഘാടകർക്ക് സമൂഹത്തിന് നൽകാൻ സാധിച്ചു . മത്സരത്തിൽ നിന്ന് ലഭിച്ച വല്ലം ഉപയോഗിച്ച് കലോത്സവ വേദിയിലെ ജൈവ-അജൈവ മാലിന്യങ്ങൾ ശേഖരിക്കാനാണ് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ തീരുമാനം. മത്സരത്തിൽ നടക്കാവ് ഗേൾസിലെ അദ്ധ്യാപിക ഗിരിജ, തിരുവണ്ണൂർ ജി യു പി എസിലെ അധ്യാപകൻ ശശി, ബാലുശ്ശേരി ജി വി എച് എസ് എസിലെ അദ്ധ്യാപിക ഷീജ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റി കൺവീനർ അബ്ദുറാസിക്ക് പുവ്വാട്ട് , വൈസ് ചെയർമാൻ അബ്ദുസ്സലാം കാവുങ്ങൽ, ഉമ്മർ ചെറുപ്പ , കെ പി. ജംഷീർ , പി ആസിഫ്, പി കെ അബ്ദുൽ ഹക്കീം , സൽമാൻ ഐ , എം. കെ റഫീക്ക്, ടി.പി സുബെർ , റഫീക്ക് മയനാട്, കെ മനോജ്, പി മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
വിജയികൾക്കുള്ള സമ്മാനദാനം വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ് കുമാർ മണിയൂർ, നടക്കാവ് ഗേൾസ് സ്കൂൾ പ്രിൻസിപ്പാൾ ഗിരീഷ് കുമാർ ,ഹൈസ്കൂൾ എച്ച് എം.പ്രേമചന്ദ്രൻ തുടങ്ങിവർ നിർവഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.