Mon Feb 17, 2025 7:17 PM 1ST
Location
Sign In
26 Jan 2025 16:13 IST
Share News :
മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ ആശ്വാസ് സേവന കേന്ദ്രവും, കോഴിക്കോട് മെഡിക്കൽ കോളജ് സി.ച്ച് സെൻ്ററും സംയുക്തമായി സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളി പരിസരത്ത് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. ആശ്വാസ് പ്രസിഡണ്ട് സി.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സി.എച്ച് സെൻ്റർ പ്രസിഡണ്ട് മുഖ്യതിഥിയായിരുന്നു. സി എച്ച് സെൻ്റർ സെ ക്രട്ടറി ഒ. ഉസൈൻ പദ്ധതി വിശദീകരിച്ചു . കൗൺസിലർമാരായ എം. മധു, എ. അബ്ദുൽ ഗഫൂർ, റംല ഗഫൂർ, വയലോരം പ്രസിഡണ്ട് ടി. അബ്ദുല്ല മാസ്റ്റർ, കെ.പി. അഹമ്മദ് കുട്ടി, കെ.ഹമീദ് മാസ്റ്റർ, ഒ. ശരീഫുദ്ദിൻ ,റസാഖ് ആയി പ്പൊറ്റ ,ഷാക്കിർ പാലിയിൽ, വി.കെ. സലാം മാസ്റ്റർ, എം.ടി ഇംതിയാസ്, ഇസ്തിക്കാർ കടാമ്പള്ളി, ടി.കെ. നമ്പറുല്ല ,ഒ. റഹ് മത്തുല്ല തുടങ്ങിയവർ സംസാരിച്ചു. ആശ്വാസ് ജനറൽ സെക്രട്ടറി എം.കെ. മുസ്തഫ സ്വാഗതവും ട്രഷറ റർ ശിഹാബ് ഒട്ടങ്ങാട്ട് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.