Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഊർജത്തിന് ഉയിരും ഉത്തേജനവും പകർന്ന ഡോ.കെ.സോമൻ സപ്തതിനിറവിൽ

22 Mar 2025 09:03 IST

WILSON MECHERY

Share News :


ചാലക്കുടി :എനർജി കൺസർവേഷൻ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ടും ചാലക്കുടി ഗവ.ഐടിഐ മുൻ പ്രിൻസിപ്പലും സാമൂഹ്യ പ്രവർത്തകനുമായ ഡോ. കെ. സോമൻ്റെ സപ്‌തതി ആഘോഷം നാളെ രാവിലെ 11 ന് ചാലക്കുടി എസ്.എൻ.ഹാളിൽ സംഘടിപ്പിക്കുന്നു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അദ്ധ്യക്ഷത വഹിക്കും. ചാലക്കുടിയിലെ സാമൂഹ്യ മേഖലയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും

1990ൽ ചാലക്കുടി ഗവ. ഐടിഐയിൽ ഇൻസ്ട്രക്ടർ ആയി ജോലിയിൽ എത്തിയ ഡോ. സോമൻ ചാലക്കുടിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. അതോടെ ഐടിഐയിലെ ജോലിയോടൊപ്പം സാമൂഹ്യ രംഗത്തും സജീവ സാന്നിധ്യമായി.

എനർജി കൺസർവേഷൻ സൊസൈറ്റിയുടെ സജീവ പ്രവർത്തകനായി 3 പതിറ്റാണ്ടായി പ്രവർത്തിച്ച ഇദ്ദേഹം ഇപ്പോൾ സംസ്ഥാന പ്രസിഡണ്ട് ആയി പ്രവർത്തിക്കുകയും ചെയ്‌ത്‌ പോരുന്നു. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ സൈക്കിൾ റാലികൾ, ഊർജ്ജ സംരക്ഷണ സെമിനാറുകൾ, അവധിക്കാല ഊർജ്ജ പരിസ്ഥിതി ക്യാമ്പുകൾ, സ്‌കൂൾ കോളേജ് ക്ലബുകൾ, പാരമ്പര്യേതര ഊർജ്ജ വികസനത്തിനായി സോളാർ ബയോഗ്യാസ് എന്നിവയുടെ പ്രചരണം മുതലായവയും ചെയ്ത‌്‌ വരുന്നു. ഊർജ സംരക്ഷണ പ്രചരണ പരിപാടികളുടെ ഭാഗമായി എനർജി മാമൻ, യുഗസംഗീതം എന്നീ ഡോക്യുമെൻ്ററി ചിത്രങ്ങളും നിർമ്മിച്ചിട്ടുണ്ട് .ചാലക്കുടി നഗരസഭയിലും ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലും ഉപയോഗിക്കാനുള്ള വൈദുതി ഉത്പാദിപ്പിക്കാൻ സോളാർ പാനലുകൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത് പ്രവർത്തിച്ചു. ചാലക്കുടി മാർക്കറ്റ് ബയോഗ്യാസ് പ്ലാന്റിൽ നിന്ന് ഗ്യാസ് ശേഖരിച്ച് 12 സമീപ വീടുകളിൽ പാചകത്തിനുള്ള ഗ്യാസ് നൽകുന്ന പദ്ധതിക്ക് മുൻകയ്യെടുത്തു.

അധികാര വികേന്ദ്രീകരണത്തിൻ്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കിയപ്പോൾ ചാലക്കുടി നഗരസഭയിൽ സംസ്ഥാന പ്ലാനിംങ് ബോർഡ് കോർഡിനേറ്ററായി ചുമതലയേറ്റ് ഇപ്പോഴും സജീവ പ്രവർത്തകനായി തുടരുന്നു.

ചാലക്കുടി ഗവ. ബോയ്‌സ്‌ ഹൈസ്‌കൂളിൽ പ്ലസ് ടു ആരംഭിക്കാൻ അന്നത്തെ പിടിഎ പ്രസിഡൻ്റ് എന്ന നിലയിൽ നിർണായക പ്രവർത്തനങ്ങൾ നടത്തി.

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങളും ഐടിഐ വിദ്യാർത്ഥികളെ ഉപയോഗിച്ച് അറ്റകുറ്റ പണികളും പ്ലംബിങ് ഇലട്രിക്കൽ ജോലികളും ചെയ്യുകയും വളപ്പിൽ തണൽ മരങ്ങൾ നടുകയും ചെയ്‌തു.

ചാലക്കുടി ക്രിമിറ്റോറിയം വളപ്പിൽ പൊതുജന സാമിപ്യത്തിൽ നക്ഷത്ര മരങ്ങൾ നട്ട് പിടിപ്പിച്ചു. പോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന കനിവ് സാമൂഹ്യ സേവന ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു പോട്ടയിലെ സാമൂഹ്യ രംഗത്ത് സജീവമായി.

വാസ സ്ഥലമായ തച്ചുടപറമ്പിൽ 140 കുടുംബംങ്ങളെ ചേർത്ത് പുലരി റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. ആദ്യ സെക്രട്ടറിയായി. ചാലക്കുടിയിലെ 42 വിവിധ റെസിഡൻസ് അസോസിയേഷനുകൾ ചേർത്ത് ചാലക്കുടി റെസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ ട്രസ്റ്റ് രൂപീകരിക്കാൻ മുൻകൈ എടുത്തു ആദ്യ സെക്രട്ടറി ആയി സേവനം ചെയ്തു‌.

2013 ൽ റീന്യൂവബിൾ എനർജി വിഷയത്തിൽ ദി ഓപ്പൺ ഇൻ്റർ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടി.

അവാർഡുകൾ:

2004 : ജില്ലയിലെ സാമൂഹ്യ പ്രവർത്തകർക്കുള്ള പൗലോസ് താക്കോൽക്കാരൻ അവാർഡ്

2002,2005,2012:സംസ്ഥാന ഊർജ്ജ സംരക്ഷണ വ്യക്തിഗത അവാർഡുകൾ

2008 : റോട്ടറി വൊക്കേഷണൽ അവാർഡ്

Follow us on :

More in Related News