Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ സുഹൃത്തായ ഡോ ശ്രീക്കുട്ടിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി.

16 Sep 2024 15:13 IST

R mohandas

Share News :


കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ സുഹൃത്തായ ഡോ ശ്രീക്കുട്ടിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ നിന്നാണ് ശ്രീക്കുട്ടിയെ പുറത്താക്കിയത്. ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയാണ് ഡോക്ടർ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയിൽ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതിയായ മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.


Follow us on :

More in Related News