Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2026 09:36 IST
Share News :
മലപ്പുറം : സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സ്‌കൂളുകളിൽ നടപ്പിലാക്കുന്ന കമ്പ്യൂട്ടർ പഠന പരിപോഷണ പദ്ധതിയായ ഡിജിറ്റൽ സ്‌ക്വയർ ഇരുമ്പുഴി ജി.എം.യു.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വാർഡ് മെമ്പർ സഹീർ മച്ചിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ സി.പി. അഷ്‌റഫ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് റഫീഖ് കലയത്ത് അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങളും ഐ.ടി ലാബ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.