Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 17:55 IST
Share News :
നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയുള്ള ജാമ്യമാണ് കോടതി അനുവദിച്ചത്.
ആദ്യഭാര്യയുടെ പരാതിയിലാണ് നടൻ ബാലയെ ഇന്ന് പുലർച്ചെകടവന്ത്ര പോലീസ് ഫ്‌ളാറ്റിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചു എന്നും, പ്രായപൂർത്തിയാകാത്ത മക്കൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും കാട്ടി ആദ്യഭാര്യനൽകിയ പരാതിയിലാണ് അറസ്റ്റ്. വൈനൽ ജസ്റ്റിസ് നിയമം ഉൾപ്പടെയുള്ള വകുപ്പുകൾ പോലീസ് ബാലയ്ക്കെതിരെ ചുമത്തിയിരുന്നു. ഈ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
ബാലയുടെ മാനേജരും സഹായികളും കേസിൽ രണ്ടും മൂന്നും പ്രതികളാണ്. ഉച്ചയോടെയാണ് ബാലയെ സ്റ്റേഷനിൽ നിന്നും പരിശോധനയ്ക്കായി പുറത്തേക്ക് കൊണ്ട് പോയത്. പിന്നീട് കോടതിയിൽ ഹാജരാക്കി. വിവാഹമോചിതരായ ശേഷവും തൻ്റെ കക്ഷിയും മുൻ ഭാര്യയും തമ്മിലുള്ള സോഷ്യൽ മീഡിയ തർക്കങ്ങളാണ് കേസിന് ആസ്പദമായതെന്നും പരാതിക്കാരിക്ക് പൊലീസിന് മുന്നിൽ തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും ബാലയുടെ അഭിഭാഷകൻ വാദിച്ചു. പൊലീസ് ചുമത്തിയ ജുവൈനൽ ജസ്റ്റിസ് നിയമത്തിലെ 75 വകുപ്പ് നിലവിലില്ല എന്നും പ്രതിഭാഗം വാദിച്ചു. ബാലയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി ഏർപ്പെടുത്തുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ ആവശ്യം.
പ്രോസിക്യൂഷനും ജാമ്യഹർജിയെ എതിർത്തില്ല. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട ഒന്നും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കരുത് എന്നും പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നും ജാമ്യവ്യവസ്ഥയായി കോടതി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.