Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.പി.ഐ.എം എറണാകുളം ജില്ലാ സമ്മേളനം

10 Jan 2025 17:59 IST

Ajmal Kambayi

Share News :

ആലുവ : നവതൊഴിലുകൾ സമൂഹത്തിലെ എല്ലാവിഭാഗത്തിനും ലഭ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിനും നൈപുണ്യ പരിശീലനത്തിനും ഊന്നൽ നൽകി വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിൽ അവസരങ്ങൾ കണ്ടെത്തി തൊഴിൽ അന്വേഷകരെ സഹായിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വിജ്ഞാന സമ്പദ്ഘടനയിൽ അധിഷ്ഠിതമായ നവകേരളമാണ് വിജ്ഞാനസമൂഹമായി സർക്കാർ ലക്ഷ്യമാക്കുന്നത്. ആഗോളതലത്തിൽ രൂപപെട്ടിരിക്കുന്ന വർധിച്ച അസമത്വം വിജ്ഞാനത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലും പ്രയോഗത്തിലും ഇല്ലാതാക്കാനാണ് കേരളത്തിൽ സർക്കാർ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'വിജ്ഞാന സമൂഹവും വിദ്യാർത്ഥികളും' സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. പി എസ് ശ്രീകല. ആലുവ എംജി ടൗൺ ഹാളിൽ നടന്ന സെമിനാറിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ആലുവ കോ-ഓർഡിനേറ്റർ പ്രൊഫ. വി പി മാർക്കോസ് അധ്യക്ഷനായി. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം അഡ്വ. പുഷ്പാദാസ്, ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി കെ മോഹനൻ, ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത്, കോഴിക്കോട് സർവ്വകലാശാല മുൻ വിസി ഡോ. എം കെ ജയരാജ്, അലിഗഡ് മുസ്ലിം സർവ്വകലാശാല മുൻ രജിസ്ട്രാർ ഡോ. അബ്ദുൾ ജലീൽ, യുസി കോളേജ് പ്രിൻസിപ്പാൾ ഡോ. മിനി ആലീസ്, ഐഎസ്ആർഒ സീനിയർ സയൻ്റിസ്റ്റ് ആയിരുന്ന സി രാമചന്ദ്രൻ, കപ്രശ്ശേരി ടിഎച്ച്എസ് സ്കൂൾ പ്രിൻസിപ്പാൾ സി സന്ധ്യ, നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് എച്ച്എസ്എസ് പ്രധാന അധ്യാപിക സി എ ഗീത, എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ആശിഷ് എസ് ആനന്ദ്, സെക്രട്ടറി ടി അർജ്ജുൻ, സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. വി സലിം, എൻ സി ഉഷാകുമാരി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർ, നേട്ടങ്ങൾ കൊയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ അനുമോദിച്ചു.

Follow us on :

More in Related News