Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2024 11:18 IST
Share News :
കൊല്ലം : ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ രണ്ടുമാസത്തിനുള്ളിൽ സിന്തറ്റിക് ട്രാക്ക് നിർമാണം പൂർത്തിയാകും . നിലവിലെ പദ്ധതിപ്രകാരം എട്ട് ലൈൻ സിന്തറ്റിക് ട്രാക്കാണ് നിർമിക്കുന്നത്. ഒപ്പം ലോങ് ജമ്പ് പിറ്റും മറ്റു മത്സരങ്ങൾക്കുള്ള ഉപകരണങ്ങളുമുണ്ടാകും. പണി പൂർത്തിയായാൽ ദേശീയ മീറ്റുകൾക്ക് ഉൾപ്പെടെ ആതിഥ്യംവഹിക്കാൻ കൊല്ലത്തിനാകുമെന്നാണ് പ്രതീക്ഷ.
ദേശീയ മത്സരങ്ങൾക്കുള്ള വേദികളിൽ എട്ട് ട്രാക്കുകൾക്ക് പുറമേ 70 മീറ്റർ നീളമുള്ള രണ്ട് പരിശീലന ട്രാക്കുകൾകൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. നിലവിലെ പദ്ധതിയിൽപ്പെടാത്തതിനാൽ ഇതിന്റെ നിർമാണം അനിശ്ചിതത്വത്തിലാണ്. ഇതിന്റെ ആവശ്യകത കരാർ കമ്പനിക്കാരെ അറിയിച്ചിട്ടുണ്ടെന്നും നിർമാണം വൈകില്ലെന്നും ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ പറയുന്നു.
നിലവിൽ ട്രാക്കുകളുടെ കോൺക്രീറ്റിങ് കഴിഞ്ഞിട്ടുണ്ട്. മഴയിൽ തുടർപ്രവൃത്തികൾ മുടങ്ങി. ഇത് ഉടൻ പുനരാരംഭിക്കും. വെയിൽ തുടർന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തിയാകും. തുടർന്ന് ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പണികൾ തുടങ്ങും. ഇപ്പോൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഗാലറിയുടെയും പവിലിയന്റെയും പെയിന്റിങ്ങും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. മറ്റു പണികൾ പൂർത്തിയാകുന്നമുറയ്ക്ക് അടച്ചിട്ട കാലത്ത് വളർന്ന കാടും വെട്ടിവൃത്തിയാക്കും.
ഒളിമ്പ്യൻ സുരേഷ് ബാബു മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷം ജൂണിലാണ് സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമാണം തുടങ്ങിയത്. ഗ്രേറ്റ് സ്പോർട്‌സ് ടെക് ലിമിറ്റഡിനാണ് കരാർ. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 5,42,48,483 രൂപയാണ് പദ്ധതിത്തുക. മേയ് വരെയായിരുന്നു കരാർ കാലാവധി. ഇതു പിന്നീട് രണ്ടുമാസത്തേക്കുകൂടി നീട്ടി.
Follow us on :
More in Related News
Please select your location.