Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദമംഗല്ലൂർ ജി എം യു പി സ്ക്കൂൾ ശതാബ്ദിയാഘോഷം: സംഘാടക സമിതി രൂപവത്കരണം വെള്ളിയാഴ്ച്ച.

22 Jan 2025 11:11 IST

UNNICHEKKU .M

Share News :


മുക്കം:ചേന്ദമംഗല്ലൂർ ജി.എം.യു.പി സ്കൂൾ ശതാബ്ദിയാഘോഷംസ്വാഗത സംഘം രുപ വത്ക്കരണം വെള്ളിയാഴ്ച്ച സ്ക്കൂൾ ഹാളിൽ നടക്കും.1926,ചേന്ദമംഗല്ലൂർ ദേശ ചരിത്രത്തിലേക്ക് ഒരു ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ചു . പിന്നീട്

അക്ഷരം വളർന്നു, വാക്കും പൊരുളും മാഹാകാവ്യവുമാകുന്ന പോലെ ആ മദ്രസാകെട്ടിടം വളർന്നു തലമുറകൾക്ക് അക്ഷര തെളിച്ചം നൽകി. ഇന്നത്തെ ജി.എം.യു.പി സ്കൂളായി , ഒരു നൂറ്റാണ്ടിനോടടുക്കുന്നു.വിദ്യാലയത്തിൻ്റെ നൂറു വർഷത്തിലേക്കുള്ള വഴി നടത്തം, കേവലം ഒരു സ്കൂളിൻ്റെ ചരിത്രം മാത്രമല്ല ;ഈ നാടിൻ്റെ

നാട്ടുകാരുടെജീവിച്ചിരിക്കുന്നവരുടെ 

മരണപ്പെട്ടവരുടെഅയൽ പ്രദേശത്തിൻ്റെ ചരിത്രം കൂടിയാണ്.ആ ചരിത്രത്തെ ഓർത്തെടുക്കേണ്ടത്, പങ്കുവെക്കേണ്ടത്, രേഖപ്പെടുത്തേണ്ടത് കാലം നമ്മളിലേൽപ്പിച്ച അനർഘ ദൗത്യമാണ്.ഒപ്പംനാളത്തേക്കുള്ള ഈ വിദ്യാലയ സ്വപ്നങ്ങളുടെ മിടിപ്പുകൾകൾക്കും കാതോർക്കേണ്ടതുമുണ്ട്.നൂറ് വെറുമൊരു അക്കമല്ല.ചരിത്രത്തിൻ്റെ അണഞ്ഞു ചേരലും ഭാവിയുടെ പൊൻപുലരിയുമാണ്.സ്കൂളിൻ്റെ നൂറു വർഷത്തെ നൂറായിരം വഴികളിലൂടെ ദേശ ചരിത്രത്തിലേക്ക് നമുക്ക് എഴുതി ചേർക്കാം.ഈ മഹാ ദൗത്യത്തെ നെഞ്ചേറ്റി പൂർത്തീകരിക്കാൻ കരുത്തുറ്റൊരു സംഘത്തെ നമുക്ക് തിരഞ്ഞെടുക്കേണ്ടതുണ്ട്.

.ഈ വരുന്ന 24 വെള്ളി

3 മണിക്ക് സ്കൂളിൽ വെച്ച് സ്വാഗത സംഘ രൂപീകരണ യോഗം നടക്കുകയാണ്.ലിൻ്റോ ജോസഫ് (എം.എൽ.എ), പി.ടി. ബാബു (ചെയർമാൻ, മുക്കം മുൻസിപ്പാലിറ്റി)മറ്റു കൗൺസിലർമാർ,രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക, മത രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.

ചിത്രം : ശതാബ്ദി യാഘോഷിക്കുന്ന ചേന്ദമംഗല്ലൂർ ജി.എം യു പി സ്ക്കൂൾ '


Follow us on :

More in Related News