Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2025 09:48 IST
Share News :
ചെന്നൈ - സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിൽ സാമൂഹിക പ്രാതിനിധ്യം പ്രതിഫലിക്കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ കെ. ചന്ദ്രവും ഡി. ഹരിപരന്താമനും ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിയമിക്കപ്പെട്ട ജഡ്ജിമാരിൽ 79 ശതമാനവും ജനസംഖ്യയിൽ 10 ശതമാനം മാത്രംവരുന്ന മുന്നാക്ക ജാതിയിൽപ്പെട്ടവരാണ്. സുപ്രീംകോടതി ജഡ്ജിമാരിൽ 34 ശതമാനം ബ്രാഹ്മണരാണ്. പട്ടിക ജാതി-വർഗ, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളത് വെറും രണ്ടു ശതമാനം പേരാണ് -ജസ്റ്റിസ് ചന്ദ്രുവും ജസ്റ്റിസ് ഹരിപരന്താമനും സംയുക്ത വാർത്താസമ്മേ ളനത്തിൽ പറഞ്ഞു.
പട്ടികവിഭാഗത്തിൽനിന്നും പിന്നാക്ക വിഭാഗത്തിൽ നിന്നും ന്യൂ നപക്ഷങ്ങളിൽ നിന്നുമുള്ളവർക്കും സ്ത്രീകൾക്കും പരമോന്നത കോടതികളിൽ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നത് സാമൂഹിക നീതിക്കു തടസ്സമാണെന്ന് ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.
കേരളത്തിലെ കീഴ്കോടതി കളിൽ 74 ശതമാനം ജഡ്ജിമാരും സ്ത്രീകളാണ്. തമിഴ്നാട്ടിൽ ഇത് 64 ശതമാനമാണ്.
എന്നാൽ, ഹൈക്കോടതിക ളിലും സുപ്രീംകോടതിയിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. ഡി.വൈചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരിക്കേ ഒരൊറ്റ വനിതയെപ്പോലും സുപ്രീം കോടതി ജഡ്ജിയായി നി യമിച്ചിട്ടില്ല.
കൊളീജിയത്തിന്റെ പ്രവർ ത്തനം രഹസ്യാത്മകമാണ്. നിയമനത്തിൽ സ്വജനപക്ഷപാതം കടന്നുവരുന്നു. കൊളീജിയം ശുപാർശ ചെയ്യുന്നവർ പോലും തഴയപ്പെടുമ്പോൾ അന്തിമതീരുമാനം കേന്ദ്രസർക്കാരിന്റേതായി മാറുന്നു -ഹരിപരന്താമൻ അഭിപ്രായപ്പെട്ടു. 2021 ഡിസംബറിൽ ജോൺ ബ്രിട്ടാസ് എം.പി. ഇതേ വിഷയം രാജ്യസഭയിൽ ഉയർത്തിയിരുന്നു.
Follow us on :
Tags:
Please select your location.