Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2025 20:42 IST
Share News :
കടുത്തുരുത്തി: മലയാളത്തിൻ്റെ നുറുമണം വീശി സാഹിത്യ രംഗത്തേക്ക് ഉയർന്ന വൈക്കം മുഹമ്മദ് ബഷീർ സാഹിത്യവും സമരവും ഒരു പോലെ മുന്നോട്ടു കൊണ്ടുപോയ മഹാനായ എഴുത്തുകാരനായിരുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമര കാലത്ത് ബഷീർ നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ പുതുതലമുറകൾ ഉൾക്കൊള്ളണം അദ്ദേഹം തുടർന്നു..
ബഷീറിൻ്റെ 31 -ാം മത് ചരമദിനത്തോട് നുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി , ഫെഡറൽ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബഷീർ ദിന പരിപാടി യും ബഷീർ പുരസ്കാര ചടങ്ങും ഉത്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ് .
തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ബഷീർ ബാല്യകാല സഖി പുരസ്കാരം കെ.വി. മോഹൻ കുമാറിനും ബഷീർ അമ്മ മലയാളം പുരസ് കാരം ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിയ്ക്കും പ്രതിപക്ഷ നേതാവ് നൽകി. പുരസ്കാര ജേതാക്കൾക്കുള്ള പ്രശസ്തി പത്രം കാൻസർ രോഗ ചികിത്സാ വിദഗദ്ധൻ ഡോ.വി.പി ഗംഗധരനും നൽകി.
ചടങ്ങിൽ മോഹൻ ഡി. ബാബു, പി. ജി. ഷാജിമോൻ, അഡ്വ. ടോമി കല്ലാനി, ഡോ. യു ഷംല, ഡോ. എസ്. ലാലി മോൾ, ഡോ . അംബിക. എ. നായർ, എം.ഡി. ബാബു രാജ് , മനോജ്. ഡി . വൈക്കം, ഡോ. എസ്. പ്രീതൻ, ആര്യ കരുണാ കരൻ , സി . ജി . ഗിരിജൻ, നീലിമ അരു ൺ എന്നിവർ പ്രസംഗിച്ചു. ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹ മ്മദ് , ഖദിജ എന്നി വർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.