Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായിക മേളയിൽ സ്വർണ്ണവും വെള്ളിയും നേടിയ ആര്യയെ ജന്മ നാട്ടിൽ ആദരിച്ചു

15 Nov 2024 09:24 IST

Jithu Vijay

Share News :


തിരുരങ്ങാടി : കൊച്ചിയിൽ വെച്ച് നടന്ന 66 -ാം സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ ബേസ്ബോളിൽ സ്വർണവും, സോഫ്റ്റ് ബോളിൽ വെള്ളിക്കും മുത്തമ്മിട്ട ചെറുമുക്ക് വെസ്റ്റിലെ തണ്ടാശ്ശേരി ഷാജിയുടെയും പ്രജിതയുടെയും മകളായ ടി ആര്യയെ ജന്മ നാട്ടിൽ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ കീഴിൽ ആദരിച്ചു. തെയ്യാല എസ് എസ് എം എച്ച് എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആര്യ, ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ കൂട്ടായ്മക്ക് വേണ്ടി ഉപഹാരം നൽകി കൂട്ടായ്മ പ്രസിഡണ്ട് വി പി ഖാദർ ഹാജി അധ്യക്ഷത വഹിച്ചു.


ഒൻപതു കളിക്കാർ വീതമുള്ള രണ്ടു ടീമുകൾ ബാറ്റും പന്തും ഉപയോഗിച്ചു കളിക്കുന്ന കായികവിനോദമാണു ബേസ്‌ബാൾ. ഏകദേശം ക്രിക്കറ്റ്‌ ബോളിന്റെ വലിപ്പമുള്ള തുകൽ കൊണ്ടു പൊതിഞ്ഞ ബോൾ ആണ് ഇതിനു ഉപയോഗിക്കാർ. എതിർ ചേരിയിലെ ബാറ്റർ എന്നു വിളിക്കുന്ന ബാറ്റ്‌സ്മാൻ മരം കൊണ്ട്‌ നിർമ്മിച്ച ഉരുളൻ തടി പോലെയുള്ള ബാറ്റുകൊണ്ട്‌ പന്ത് അടിച്ച്‌ റൺ എടുക്കാൻ ശ്രമിക്കും സമയ പരിമിതിയില്ലാത്ത ഒൻപതു ഇന്നിങ്ങ്‌സുകളുള്ള കളിയിൽ, ഓരോ ചേരിയുടേയും ഇന്നിങ്ങ്സ്‌, മൂന്ന് ബാറ്റർമാർ പുറത്തായാലാണു അവസാനിക്കുന്നത്‌.എന്ന് ഉപഹാരംഏറ്റു വാങ്ങിയതിന്നു ശേഷം ആര്യ പറഞ്ഞു.ചടങ്ങിൽ അംഗങ്ങളയ സെക്രട്ടറി മുസ്തഫ ചെറുമുക്ക്, കാമ്പ്ര ഹനീഫ ഹാജി. ഈ പി സൈദലവി.അഡോക്കറ്റ്  എൻ പി അരുൺ ഗോപി. പി ടി അനസ്  സി പി റസാഖ് ,യൂ .സുബൈർ .കെ വി ലത്തീഫ് .എം എം സിദീഖ് .എൻ സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു .

Follow us on :

More in Related News