Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2025 11:37 IST
Share News :
മുക്കം:അരീക്കോടിൻ്റെ ഖിസ്സ, കൊടികേറ്റം എന്നീ പ്രാദേശിക ചരിത്ര ഗ്രന്ഥങ്ങളുടെ കർത്താവും, ചന്ദ്രിക വാരികയിലെ ആദ്യകാല ലേഖകനും, മാപ്പിളപ്പാട്ട് ഗവേഷകൻ, റിട്ടയേർഡ് സെയിൽസ് ടാക്സ് ഓഫീസർ എന്നി നിലകളിൽ പ്രവർത്തിച്ച അരിക്കോട്ടെ വിളക്കത്തിൽ അബ്ദുള്ളക്കുട്ടി (89) നിര്യാതനായി.ജംഇയ്യത്തുൽ മുജാഹിദീൻ സ്ഥാപനങ്ങളുടെ കമ്മിറ്റിയംഗവും, 'അരീക്കോട് ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ സ്ഥാപക പ്രസിഡൻ്റുമാണ്. കേരള നദ് വത്തുൽ മുജാഹിദീൻ മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റായും ,അരീക്കോട് ടൗൺ മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് ഹജ്ജിന് പോകുന്നവർക്ക് വേണ്ടി പതിനെട്ട് വർഷക്കാലം സൗജന്യമായി ഹജ്ജിനുള്ള അപേക്ഷകൾ പൂരിപ്പിച്ച് കൊടുക്കുന്ന സേവകനും കൂടിയായിരുന്നു. മയ്യിത്ത് നമസ്ക്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 5.30 ന് അരിക്കോട് താഴത്തങ്ങാടി പള്ളിയിൽ നടക്കും.
ഭാര്യമാർ: പരേതയായ സഫിയ ടീച്ചർ, വി.സി.സൈനബ .
മക്കൾ : വി.നിഗാർബീഗം (റിട്ട: ഹെഡ്മിസ്ട്രസ്) , നൗഷാദ് അരീക്കോട് ( റിട്ട: അഡീഷണൽ രജിസ്ട്രാർ ) , വി. സഗീർ ( സൂപ്പർ സ്റ്റുഡിയോ ) , വി. ആരിഫ (റിട്ട: ഹെഡ്മിസ്ട്രസ്), വി. ശുഹൈബ (കൊടിയത്തൂർ),
മരുമക്കൾ: കെ. അബ്ദുൽ അസീസ് (റിട്ട: ജില്ലാ ട്രൈബൽ ഓഫീസർ) , കെ അബ്ദുസ്സമദ് (റിട്ട : സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി) , കെ.ടി. അബ്ദുന്നാസർ (റിട്ട: ഹെഡ്മാസ്റ്റർ , ജെ. ഡി .റ്റി സ്കൂൾ) , കെ. റീന (ടീച്ചർ, മുണ്ടക്കുളം) ഷഹർ ബാനു (എടവണ്ണ).
പടം: അബ്ദുല്ല കുട്ടി.
Follow us on :
Tags:
More in Related News
Please select your location.