Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2026 14:57 IST
Share News :
മറ്റത്തൂര്‍: മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ (സി.എച്ച്.സി) ഒഴിവുള്ള രണ്ട് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 202627 സാമ്പത്തിക വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് , ടി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍. 60,410 രൂപയാണ് പ്രതിമാസ വേതനം.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മെയ് 13ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷകള്‍ നേരിട്ടോ, 'സൂപ്രണ്ട്, മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, പാടി പി.ഒ, തൃശൂര്‍ 680699' എന്ന വിലാസത്തിലോ അയക്കാവുന്നതാണ്. chcmattathur@gmail.com എന്ന ഇമെയില്‍ വിലാസം വഴിയും അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447669681 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Follow us on :
Tags:
Please select your location.