Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചങ്ങാതിക്കൂട്ടത്തിൻ്റെ വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനമേൽക്കലും നടന്നു

24 Nov 2025 20:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി. കുമരകം ചങ്ങാതിക്കൂട്ടത്തിൻ്റെ 11 മത് വാർഷികം കവണാറ്റിൻകരയിൽ നടന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.. പ്രശസ്ത സൈക്കോളജിസ്റ്റും ഇൻഫ്ളുവൻസറുമായ ഡോ ഉണ്ണിമോൾ കെ കെ കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയെക്കുറിച്ച് ക്ലാസ്സെടുത്തു. ചങ്ങാതികൂട്ടം അംഗങ്ങളുടെ മക്കളിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് മെമൻ്റോ നൽകി. പ്രസിഡൻ്റ് ജി പ്രവീൺ അധ്യക്ഷനായി. സെക്രട്ടറി എസ് സുനിൽ സ്വാഗതവും ട്രഷറർ ബിജു കെ തമ്പി നന്ദിയും പറഞ്ഞു. 

യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആൾക്കാർക്കും  ഭാരവാഹികൾ ചങ്ങാതി കൂട്ടത്തിന്റെ സ്നേഹോ പഹാരങ്ങൾ നൽകി.

വാർഷിക യോഗം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികളായ മഹേഷ് ബാബു (സെക്രട്ടറി) ,സിബി ജോർജ്ജ്( പ്രസിഡൻ്റ് ),

M.R പ്രമോദ് എന്നിവർ ചുമതലയേറ്റെടുത്തു.

Follow us on :

More in Related News