Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം വണ്ടൂരില്‍ 10 വയസുകാരനെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ വയോധികൻ അറസ്റ്റില്‍.

06 Apr 2024 19:13 IST

Jithu Vijay

Share News :

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ 10 വയസുകാരനെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ വയോധികൻ അറസ്റ്റില്‍. ചുങ്കത്തറ സ്വദേശിയായ മുഹമ്മദലിയാണ്  പിടിയിലായത്. ആശുപത്രിയിലെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനം വിവരം തുറന്നുപറഞ്ഞത്. കഴിഞ്ഞ ദിവസമാണ് പത്തുവയസുകാരൻ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൗണ്‍സിലിങ്ങിന് വിധേയനായത്. ഡോക്ടർക്ക് മുന്നില്‍ കുട്ടി പീഡന വിവരം തുറന്നുപറഞ്ഞു.


2018 മുതല്‍ ചുങ്കത്തറ സ്വദേശിയായ മുഹമ്മദലി കുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയാണ്. അത്തർ കച്ചവടക്കാരനാണ് മുഹമ്മദലി. കുട്ടിയെ പഠനത്തിനായി പ്രവേശിപ്പിച്ച സ്ഥാപനത്തില്‍ ഇയാള്‍ അത്തർ വില്‍ക്കാൻ എത്തുന്നത് പതിവായിരുന്നു. തുടർന്നാണ് കുട്ടിയുമായി പരിചയം സ്ഥാപിച്ച്‌ പീഡത്തിന് ഇരയാക്കിയത്. ആശുപത്രി അധികൃതർ നല്‍കിയ പരാതിയിലാണ് വണ്ടൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Follow us on :

Tags:

More in Related News