Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉളിയനാട് ഗവ.ഹൈസ്കൂളിൽ കളിസ്ഥലം നിർമ്മിക്കുന്നതിനായി അൻപതു ലക്ഷം രൂപ അനുവദിച്ചു: ജി.എസ്.ജയലാൽ എം.എൽ.എ

02 Jan 2025 19:39 IST

R mohandas

Share News :

ചാത്തന്നൂർ: നിയോജകമണ്ഡലത്തിലുൾപ്പെട്ട ചിറക്കര ഗ്രാമ പഞ്ചായത്തിലെ ഉളിയനാട് ഗവ.ഹൈസ്കൂളിൽ വിപുലമായ സൗകര്യങ്ങളുള്ള കളിസ്ഥലം സജ്ജമാക്കുന്നതിനായി അൻപതുലക്ഷം രൂപ അനുവദിച്ചതായി ജി.എസ്.ജയലാൽ എം.എൽ.എ അറിയിച്ചു. എം.എൽ. എ യുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നാണ് കളിസ്ഥല നിർമ്മാണത്തിനായി ഉളിയനാട് ഗവ.ഹൈസ്കൂളിന് അൻപതുലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഉളിയനാട് ഗവ. എച്ച്.എസിലെ കുട്ടികൾ കായികരംഗത്ത് മികച്ച ശ്രദ്ധേയമായ നേട്ടങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചിട്ടുണ്ട്. എന്നാൽ സ്കൂളിന് മതിയായ ഒരു കളിസ്ഥലമില്ലാതിരുന്നത് കുട്ടികൾക്ക് പരിശീലനത്തിന് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു ഈ സാഹചര്യത്തിൽ സ്കൂൾ പി.ടി.എയുടെയും പ്രദേശത്തെ പൊതു പ്രവർത്തകരുടെയും ആവശ്യം പരിഗണിച്ചാണ് കളിസ്ഥല നിർമ്മാണത്തിന് എം.എൽ. എ ഫണ്ട് അനുവദിച്ചത്. ഈ അധ്യയന വർഷം ഉളിയനാട് ഗവ. എച്ച്.എസിൽ എസ്.പി.സി കൂടി അനുവദിച്ചതോടെ ഒരു കളിസ്ഥലത്തിൻ്റെ ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്. .ചാത്തന്നൂർ മണ്ഡലത്തിലെ വിവിധ കളിസ്ഥലങ്ങൾ നവീകരിച്ച് മൾട്ടിപർപ്പസ് കളിസ്ഥലങ്ങളാക്കി നവീകരിക്കുന്ന എം.എൽ.എ യുടെ 'കളിക്കളം ചാത്തന്നൂർ ' 'പദ്ധതിയിലുൾപ്പെടുത്തിയാണ് ഉളിയനാട് ജി.എച്ച്. എസിൽ ഗ്രൗണ്ട് നിർമ്മാണം നടത്തുന്നത്.

 കളിസ്ഥലത്തിന് അനിവാര്യമായ എല്ലാ ആവശ്യങ്ങളും ഉൾപ്പെടുത്തിയുള്ള നിർമ്മാണ പ്രവൃത്തികളാണ് തയാറാക്കിയിട്ടുള്ളത് . മഡ് കോർട്ട് നിർമ്മാണം, ട്രെയിനേജ് നിർമ്മാണം, ഗ്രൗണ്ടിൻ്റ കോമ്പൗണ്ട് വാൾ നിർമ്മാണം ,സംരക്ഷണഭിത്തി നിർമ്മാണം,  തുടങ്ങിയവയെല്ലാം ഉളിയനാട് സ്കൂൾ ഗ്രൗണ്ട് നിർമ്മാണ പദ്ധതിയിൽ ലക്ഷ്യമിടുന്നു. സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനാണ് കളിസ്ഥല നിർമ്മാണത്തിൻ്റെ നിർവ്വഹണ ചുമതല. തുടർ നടപടികൾ പൂർത്തിയാക്കി ഉളിയനാട് ഗവ.എച്ച്.എസിൽ കളിസ്ഥല നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.



Follow us on :

More in Related News