Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.പി. വിജയൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.

08 Jul 2024 16:35 IST

UNNICHEKKU .M

Share News :

മുക്കം: മാവൂരിലെ സംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കെ.പി. വിജയന്റെ നിര്യാണത്തിൽ മാവൂരിൽ ചേർന്ന സർവകക്ഷിയോഗം അനുശോചിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധർമ്മജൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. വാസന്തി വിജയൻ, ജില്ല പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ, പുലപ്പാടി ഉമ്മർ മാസ്റ്റർ (ഗ്രാമപഞ്ചായത്ത് അംഗം), സുരേഷ് പുതുക്കുടി, ഇ.എൻ. പ്രേമനാഥൻ (സി.പി.എം), കെ.ജി. പങ്കജാക്ഷൻ (സി.പി.ഐ), എൻ.പി. അഹമ്മദ് (മുസ്ലിം ലീഗ്), കെ.എം. അപ്പുകുഞ്ഞൻ (കോൺഗ്രസ്-ഐ), ടി.പി. ഉണ്ണിക്കുട്ടി, ചിറ്റടി അഹമ്മദ് കുട്ടി (പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ), സുനോജ് കുമാർ (ബി.ജെ.പി), മാവൂർ വിജയൻ (പുരോഗമന കലാ സാഹിത്യ സംഘം), യു. ജയരാജൻ (വ്യാപാരി വ്യവസായി സമിതി), എൻ.കെ. അബ്ദു റസാക്ക്, (മാവൂർ സൗഹൃദ വേദി),  വി.എം. ബാല ചന്ദ്രൻ (സി.ഐ.ടി.യു), അഷ്റഫ് ബാബു (മാവൂർ മർച്ചന്റ്സ് അസോസിയേഷൻ), കെ.എം.എ. റഹ്മാൻ (മാവൂർ പ്രസ് ഫോറം), എ.പി. അബ്ദുല്ലത്തീഫ് (വെൽഫെയർ പാർട്ടി) എന്നിവർ സംസാരിച്ചു. പി. സുനിൽകുമാർ സ്വാഗതവും രാമൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News