Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഗ്രി ബിസിനസ്സ് എക്സ്പോ വൈകുന്നേരങ്ങളിൽ കലാസന്ധ്യകൾ സംഘടിപ്പിക്കുന്നു.

06 Dec 2024 10:02 IST

WILSON MECHERY

Share News :

ചാലക്കുടി: അഗ്രോണമിക് റിസർച്ച് സ്റ്റേഷനിൽ (ARS ചാലക്കുടി,കൂടപ്പുഴ) വച്ച് ഡിസംബർ 13,14, 15(വെള്ളി, ശനി, ഞായർ) തീയതികളിൽ ആയി നടക്കുന്ന ചാലക്കുടി കാർഷികമേളയോടനുബന്ധിച്ച് (ചാലക്കുടി അഗ്രി ബിസിനസ്സ് എക്സ്പോ 2024) വൈകുന്നേരങ്ങളിൽ 6 മണിമുതൽ 10 മണിവരെ കലാസന്ധ്യകൾ സംഘടിപ്പിക്കുന്നു. സംഗീതവും നൃത്തവും നാടൻകലാരൂപങ്ങളും എല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള വിവിധ കലാപരിപാടികൾ ആണ് അരങ്ങേറുന്നത്. പരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ചാലക്കുടി നിയോജക മണ്ഡല പരിധിയിലുള്ള കർഷകർ, കർഷക ഗ്രൂപ്പുകൾ, കർഷക കുടുംബാംഗങ്ങൾ എന്നിവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടമെമെന്ന് ഭാരവാഹികൾ അറിയിച്ചു. പേര് , വിലാസം,ഫോൺ നമ്പർ, അവതരിപ്പിക്കുന്ന കലാപരിപാടി, പങ്കെടുക്കുന്ന അംഗങ്ങൾ (ഗ്രൂപ്പ് ഐറ്റം ആണെങ്കിൽ), പരിപാടി അവതരിപ്പിക്കുന്നതിന് ആവശ്യമായ സമയം എന്നിവ താഴെ പറയുന്ന നമ്പറിലേക്ക് 2024 ഡിസംബർ 7ാം തിയ്യതിക്കുള്ളിൽ വാട്സ്ആപ്പ് ചെയ്യേണ്ടതാണ്. 1.അജി കെ ജി (AA ) 98 95 644 355, 2.സുരേന്ദ്രൻ പി ആർ (OS) 944 67 65 233 , 3.ലിസി എൻ വി (Lab .A) 95 39 74 85 54.


       

Follow us on :

More in Related News