Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹസിക പാമ്പുപിടിത്തം റോഷ്നിക്ക് പ്രേംനസീർ പുരസ്കാരം

17 Jul 2025 07:45 IST

AJAY THUNDATHIL

Share News :


തിരുവനന്തപുരം: ഏറെ അപകടകാരിയായ രാജവെമ്പാല ഉൾപ്പെടെ 750 ലേറെ പാമ്പുകളെ അതിസാഹസികമായി പിടികൂടി കാട്ടിലേക്ക് വിട്ട ആദ്യ വനിത ഫോറസ്റ്റ് ഓഫീസർ ഡോ: എസ് റോഷ്നിക്ക് പ്രേംനസീർ സുഹൃത് സമിതി പ്രേംനസീർ ജനസേവ പുരസ്ക്കാരം നൽകി ആദരിക്കുന്നു. ജൂലൈ 20 ന് സ്റ്റാച്ച്യു തായ്നാട് ഹാളിൽ ചലച്ചിത്ര പിണണി ഗായകൻ ജി വേണുഗോപാൽ പുരസ്ക്കാരം സമർപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ബി വേണുഗോപാലൻ നായർ - സംഗീത പ്രതിഭ, രാധിക നായർ - സംഗീതശ്രേഷ്ഠ, ജി സുന്‌ദരേശൻ - കലാപ്രതിഭ, എം കെ സൈനുൽ ആബ്ദീൻ - പ്രവാസി മിത്ര, നാസർ കിഴക്കതിൽ - കർമ്മ ശ്രേയസ്, എം എച്ച് സുലൈമാൻ -സാംസ്ക്കാരിക നവോത്‌ഥാനം, ഐശ്വര്യ ആർ നായർ- യുവകലാപ്രതിഭ എന്നീ പുരസ്ക്കാരങ്ങളും സമർപ്പിക്കും. ചലച്ചിത്ര താരം മായാ വിശ്വനാഥ് , സസ്നേഹം ജി വേണുഗോപാൽ ട്രസ്റ്റ് അഡ്മിൻ ഗിരീഷ് ഗോപിനാഥ് എന്നിവർ പങ്കെടുക്കും. പ്രേംസിംഗേഴ്സിൻ്റെ ഗാനസന്ധ്യയും ഉണ്ടാകും.

Follow us on :

More in Related News