Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറും,ബൈക്കും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു

27 Nov 2024 20:54 IST

MUKUNDAN

Share News :

ചാവക്കാട്:നാട്ടികയിൽ കാറും,ബൈക്കും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.ചാവക്കാട് തിരുവത്ര ഗ്രാമകുളം ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന തറയിൽ പ്രദീപിൻ്റെ മകൻ ശ്രീഹരി(23)യാണ് മരിച്ചത്.നാട്ടിക ദേശീയപാതയിൽ കാറും,ശ്രീഹരി സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.ചൊവ്വാഴ്ച്ച രാത്രി 8.45-ഓടെ നാട്ടിക പെട്രോൾ പമ്പിനടുത്താണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായി തകർന്നു.ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.മാതാവ്:സീത.സഹോദരി:നന്ദന(എംബിബിഎസ് വിദ്യാർത്ഥിനി,ജോർജിയ).സംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് സ്വവസതിയിൽ.

Follow us on :

More in Related News