Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോത്രകലയുടെ തനിമയുമായി ഇരുള നൃത്തം കലോത്സവത്തിൽ അരങ്ങ് തകർത്തു.

23 Nov 2024 18:32 IST

UNNICHEKKU .M

Share News :



കോഴിക്കോട്:' ആദിവാസി ഗോത്ര കലയുടെ തനിമ നൃത്തചുവടുമായി ഇരുള നൃത്തം കലോത്സവത്തിലെ കന്നിമത്സരങ്ങളിൽ അരങ്ങ് തകർത്തു. മാനഞ്ചിറ ബി. ഇ . എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ അരങ്ങേറിയ ഹൈസ് ക്കൂൾ വിഭാഗം ഇരുള നൃത്തം മത്സരങ്ങളാണ് വേദിയെ ഇളക്കിമറച്ചത്. അന്യം നിന്നു പോകുന്ന ഗോ ത്ര കലകൾ സർക്കാർ ഇക്കുറി കലോത്സവത്തിൽ ഉൾപ്പെടുത്തിയതോടെ കലോത്സവ വേദികളിൽ ആവേശതരംഗങ്ങളാണ് സൃഷ്ിച്ചിരിക്കുന്നത്. പെറെ,ദവില, ജാൽഗ, കൊകല് എന്നി വാദ്യ ഉപകരണങ്ങളുടെ താളശബ്ദ മധുരിമയിൽ ഇരുള നൃത്തം അവതരിപ്പിച്ചപ്പോൾ ആസ്വദക മനസ്സുകളിൽ താളം പിടിച്ചാണ് ആസ്വാദകർ വേദിയെ വരവേറ്റത്. കരിമ്പനയുടെ നാടായ പാലക്കാട് അട്ടപാടിയിലെ ഇരുള സമുദായത്തിൻ്റെ പാരമ്പര്യ കലാരൂപമാണിത്., വിവാഹ ആഘോഷങ്ങളിലും, കൃഷി, ജനനം മരണം, ചരമവുമായി ബന്ധപ്പെട്ട് ചടങ്ങുകളിലുമൊക്കെയാണ് ഇരുള ഗോത്രം ഇരുള നൃത്തം അവതരിപ്പിക്കുന്ന പതിവ്. വാദ്യ പകരങ്ങളുടെ അകമ്പടിയോടെ സംഗീത സാന്ദ്രമാക്കിയ ചുവടുകൾ കാണാൻ രാവിലെ തന്നെ കലാ ആസ്വാദകർ ഒഴുകിയെത്തിയിരുന്നു. മത്സരങ്ങൾ രണ്ട് മണിക്കൂർ വൈകിയാണ് ആരംഭിച്ചങ്കിലും ഇരുള നൃത്തത്തിൻ്റെ താളാത്മ ഗമായി വിവിധ രീതിയിലുള്ള സുന്ദര പ്രകടനങ്ങൾ  വേ ദി    സന്തോഷഭരിതരാക്കി. അദാ ചക്കോ അദ്ക ....... അദാ വൊടി അപ്പിടിവോടെ എന്ന തമിഴ്, മലയാള ഭാഷസമന്വയിപ്പിച്ചവരികളോടെ ഗാനം തുടങ്ങിയപ്പോൾ വേദിയിൽ കരാഘോഷത്തോടെ സ്വീകരിച്ചത്.  ഇരുള ഗോത്രകലയിൽ വിദഗ്നനായ മുരുകൻ അട്ടപ്പാടി കോഴിക്കോട് ജില്ലയിലും, മറ്റുജില്ലകളിലും പരിശീലനം നൽകി വരുന്നു. സാധാരണ ഇരുള നൃത്തം വൈകിട്ട് ആരംഭിച്ച് പുലരും വരെയാണ് ചടങ്ങ് നടക്കുന്നതെ ന്ന് എൻ ലൈറ്റ് നൂസിനോട് പറഞ്ഞു. അന്യംനിന്ന് പോകുന്ന ഈ ഗോത്രകല  കലോത്സവത്തിൽ പതിനഞ്ച് മിനിറ്റായി ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷമുണ്ടന്നും അദ്ദേഹം പറഞ്ഞു.   

.

Follow us on :

More in Related News