Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഖിലേന്ത്യ അന്തർ സർവകലാശാല ദക്ഷിണ പൂർവ മേഖല ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വർണ്ണാഭമായ തുടക്കം.

20 Dec 2024 21:33 IST

UNNICHEKKU .M

Share News :



മുക്കം:കാലിക്കറ്റ്സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല ദക്ഷിണ പൂർവ മേഖല പുരുഷ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പൂൾ ഡി മത്സരങ്ങൾക്ക് എം.എ.എം.ഒ ബിബിഎം സ്പോട്ട്ലാൻറ് ടർഫിൽ വർണ്ണാഭമായ തുടക്കമായി. ചാമ്പ്യൻഷിപ്പിന് 

വെള്ളിയാഴ്ച്ച എം.എൽ.എ ലിന്റോ ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു. നാല് സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇൻ്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ മത്സരങ്ങൾ തിരുവമ്പാടി മണ്ഡലമായ എം.എ എം ഒ കോളേജ് മൈ താനിയിൽ നടക്കുന്നതിൽ വളരെ സന്തോഷമുള്ളതായി അറിയിക്കുകയാണ് അദ്ദേഹം പറഞ്ഞു.മലയോര മേഖലയിൽ ഇൻ്റർ യൂണിവേഴ്സി റ്റി മത്സരങ്ങൾ എത്തിക്കാനായത് വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ പ്രക്രിയകളിലും മാറ്റമുണ്ടാവുന്നു എന്ന സവിശേഷതയാണിത് തുടർന്ന് പറഞ്ഞു. എം. എം.ഒ. പ്രസിഡന്റ് വി. മരക്കാർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ലോകകപ്പ് ഫുട്ബോൾ ലോക രാജ്യങ്ങൾക്കിടയിൽ ഖത്തറിന് പ്രത്യേക സ്ഥാനം നൽകിയതായി അദ്ദേഹം അഭിപ്രായ പ്പെട്ടു . ചെറിയ രാജ്യമായ ഖത്തർ ആ ഫുട്ബോ ൾ മാമാങ്കത്തെ അവിസ്മരണിയമാക്കാൻ വലിയ പരിശ്രമങ്ങളാണ് നടത്തിയത്. ലോകകപ്പ് ഖത്തർ നടത്തിയത് പോലെ ലോകത്ത് മറ്റൊരിടത്തും ഇത് വരെ നടന്നിട്ടില്ല. വെറുമൊരു കായിക മത്സരം എന്നതിനപ്പുറം വിവിധ ഘടകങ്ങൾ ഇതിൻ്റെ പിന്നിലുണ്ട്. ഏതൊരു രാജ്യത്തിൻ്റെയും പുരോഗതിയുടെ മാനദണ്ഡം ആരോഗ്യം വിദ്യാഭ്യാസം, അടിസ്ഥാന വികസനങ്ങളിലാണ് വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾക്ക് എന്നിവയിൽ ഖത്തർ വലിയ നിക്ഷേപമാണ് നടത്തിവരുന്നത്. രോഗപ്രതിരോധത്തിനും ഫുട്ബോളക്കമുള്ള കായിക വിനോദങ്ങൾ സഹായകമാണ്. ആശുപത്രികളും, ഫാർമസികളും രോഗങ്ങൾക്കുള്ള ചികിത്സ കേന്ദ്രങ്ങളാണ്. പ്രതിരോധത്തിനുള്ളതല്ല. ഫിലിപ്പൈൻസിലൂടെ ബിസിനസുമായി ബന്ധപ്പെട്ട യാത്ര ചെയ്യുന്നതിനിടയിൽ ചെറിയ രാജ്യമായ ഖത്തറിനെ പറ്റി പറഞ്ഞ പ്പോൾ അവർക്ക് അറിയില്ല എന്ന മറുപടി . ലോക ഫുട്ബോൾ മത്സരങ്ങൾ ഖത്തർ സ്വാഗതം ചെയ്ത തോടെ ലോകം മുഴുവനും ചെറിയ രാജ്യമായ ഖത്തറിനെ മനസ്സിലാക്കിയ കാര്യം അദ്ദേഹം ചൂണ്ടി കാട്ടി .  കൗൺസിലർ ബിജുന മോഹനൻ, വി. അബ്ദുള്ള കോയ ഹാജി, വി മോയി ഹാജി, വി അബ്ദുറഹിമാൻ, വി ഹസൻ ഹാജി, റസാഖ് കൊടിയത്തൂർ, ഡോ. അജ്മൽ മുഈൻ, വി അഷ്‌റഫ്‌, മിലാൻ ബിജു, ബഷീർ തട്ടാഞ്ചേരി, ഡോ. മുജീബുറഹിമാൻ, ബന്ന ചേന്ദമംഗലൂർ, പിഎം വീരാൻ കുട്ടി, നിഹാൽ ഉമ്മർ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് അണ്ടർ 13 എസി മിലാൻ - കേരള സെവൻ സ്പോർട്സ് കുന്നമംഗലം സൗഹൃദ മത്സരം നടന്നു..21 ന് (നാളെ) രാവിലെ 7 മണിക്ക് ടൂർണമെന്റിന്റെ ആദ്യ കിക്കോഫ് ഉയരും. തമിഴ്നാട് കേന്ദ്ര സർവകലാശാല- തക്ഷശില സർവകലാശാല തമിഴ്നാട്, അമൃത വിശ്വാ വിദ്യാപീഠം - കൃഷ്ണ ദേവരായ സർവകലാശാല ആന്ധ്രപ്രദേശ്, കൃഷ്ണാ സർവകാലാശാല ആന്ധ്രപ്രദേശ് - എൻ. ഐ. ടി കാലിക്കറ്റ്, അണ്ണാ യൂണിവേഴ്സിറ്റി തമിഴ്നാട് - ജാവഹർലാൽ നെഹ്‌റു സാങ്കേതിക സർവകലാശാല ആന്ധ്രപ്രദേശ്, കലാ സലിംഗം സർവകലാശാല തമിഴ്നാട് - കേരള ആരോഗ്യ സർവകലാശാല തമ്മിലാണ് നാളെത്തെ മത്സരങ്ങൾ. വൈകുന്നേരം 6:30 വരെയാണ് മത്സരങ്ങൾ നടക്കും..24 വരെ നീണ്ടു നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നായി 22 ടീമുകൾ ഈ പൂളിൽ ഏറ്റുമുട്ടുന്നത്..

 

Follow us on :

More in Related News