Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2024 15:31 IST
Share News :
കൊല്ലം: ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് പാർട്ടി പ്രവർത്തകയിൽ നിന്ന് ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്ത പരാതിയിൽ സിപിഎം പ്രാദേശിക നേതാവിന്റെ പേരിൽ കണ്ണനല്ലൂർ പോലീസ് കേസെടുത്തു. സിപിഎം നെടുമ്പന ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും സ്കൂൾ ജീവനക്കാരനുമായ മുജീബ് റഹ്മാൻ്റെ പേരിലാണ് കേസ്.
യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ ചെയ്തിട്ടില്ല എന്ന് ആക്ഷേപവും ഉയർന്നു. നെടുമ്പന പഞ്ചായത്ത് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് സീറ്റ് തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തു വർഷങ്ങൾക്കു മുമ്പ് യുവതിയുമായി അടുത്ത സ്ഥാപിച്ച് ലക്ഷക്കണക്കിന് രൂപ കൈപ്പത്തിയതായി പരാതിയിൽ പറയുന്നു.
ഭർത്താവ് ഗൾഫിലായ തക്കം നോക്കി യുവതിയെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് മൊഴി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്നചിത്രം കൈക്കലാക്കുകയും ചെയ്തു. യുവതി ഭർത്താവിനോട് വിവരങ്ങൾ വെളിപ്പെടുത്തുകയും കണ്ണനല്ലൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇവരുടെ ചിത്രം പ്രചരിപ്പിച്ചതായും പരാതിയുണ്ട്' മൂന്നാഴ്ച മുമ്പ് പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരു ത്തിനായി പറയുന്നു. യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് കണ്ണനല്ലൂർ പോലീസ് കേസെടുത്തതു്.
Follow us on :
More in Related News
Please select your location.