Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി ആർ വൺ സ്നേഹ സംഗമം സംഘടിപ്പിച്ചു

09 Jul 2024 02:08 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: വി ആർ വൺ ഫാമിലി മലയാളി കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു. ബൗഷർ അൽമൂന ഐ ജി വില്ലയിൽ സമദ് മച്ചിയത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡിക്കൻ പുതുക്കുടി കതിരൂർ ഉത്ഘാടനം നിർവഹിച്ചു. സിൽവിയ പി ഡിസൂസ, അസീസ് വോഡ്യാജേ, ബിനു അജയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിപാടിയിൽ 2023-24 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ കൂട്ടായ്മയിലെ അംഗമായ ദേർവേശ് മുഴപ്പിലങ്ങാടിന്റെ മകൾ ഫാത്തിമത്തുൽ ഗാനിയ സൈബിനെ സ്നേഹോപഹാരം നൽകി അഭിനന്ദിച്ചു.

തുടർന്ന് വി ആർ വൺ ഫാമിലി അംഗങ്ങളുടെ വിവിധ കലാപരിപാടിളും അരങേറി. പരിപാടിയിൽ വി ആർ വൺ ഫാമിലി അംഗങ്ങളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു. സിദ്ധീഖ് താനെ പറമ്പിൽ സ്വാഗതവും ദേർവേശ് മുഴപ്പിലങ്ങാട് നന്ദിയും രേഖപ്പെടുത്തി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News