Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിണ്ടാണിയിൽ വിടുകളിലേക്ക് വെള്ളം കയറി

02 Dec 2024 08:50 IST

WILSON MECHERY

Share News :


പുത്തൻചിറ : പിണ്ടാണിപടിഞ്ഞാറെ മിച്ചഭൂമി യിൽ താമസിക്കുന്നവരുടെ വീടുകളിലേക്ക് വെള്ളം കയറുകയും റോഡ് നിറഞ്ഞൊഴുകയു ചെയ്തു. കാരക്കാട്ട് മഠം ഉണ്ണികൃഷ്ണൻ, വാഴയ്ക്കാമഠംഖലിൽ , പെരുംമ്പിള്ളി വിലാസിനി, തോപ്പുവളപ്പിൽ ഉണ്ണികൃഷ്ണൻ, പുതിയേടത്ത് ബാബു , പാറയത്ത് ചന്ദ്രവല്ലി, പരുത്തിലാൻ തങ്ക എന്നിവരുടെ വിടുകളിലേക്ക് വെള്ളം കയറി. ചെങ്ങംമതതോട് തോട് ഗതിമാറ്റി വിട്ടതാണ് വെള്ളത്തിൻ്റെ ഒഴുക്കിനെ തടസപ്പെടുത്തിയത്എന്ന് ആരോപണവും ഉണ്ട്. ഇത് മൂലമാണ്

മിച്ചഭൂമിതോടും ,റോഡും, നിറഞ്ഞ് കവിഞ്ഞ് വെള്ളം ഒഴുകുന്നത്. എല്ലാ വർഷവും വെള്ളം കയറുമ്പോൾ പഞ്ചായത്ത്, വില്ലേജ്, അധികൃതർ സ്ഥലത്ത് വന്ന് പതിവ് പോലെ നോക്കി പോകുകയല്ലാതെ ശ്വാശ്വത പരിഹാരം കണ്ടെത്തുന്നില്ല, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി.സി. ബാബു പറഞ്ഞു.

Follow us on :

More in Related News