Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാറിന്റെ മുത്തശി ചോലങ്കേരിൽ ഏലിക്കുട്ടി കുഞ്ചെറിയയ്ക്ക് ചൊവ്വാഴ്ച(ജൂലൈ2ന്) നാട് വിട ചൊല്ലും.

30 Jun 2024 19:07 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാറിന്റെ മു ത്തശി ചോലങ്കേരിൽ ഏലിക്കുട്ടി കുഞ്ചെറിയ (102) ന് ചൊവ്വാഴ്ച ഗ്രാമം വിടചൊല്ലും. നൂറ്റിയേഴുവർഷം പഴക്കമുള്ള താൻ ജനിച്ചു വളർന്ന വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.മക്കളുടെ സ്നേഹനിധിയായ അമ്മയും നാട്ടുകാരുടെ പ്രിയങ്കരിയായഅമ്മായിയുമായിരുന്ന ഏലിക്കുട്ടി കുഞ്ചറിയയുടെ വേർപാട് നാടിനെയും ദുഃഖത്തിലാഴ്ത്തിയിരുന്നു.

അതിരമ്പുഴയിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ ഏലിക്കുട്ടിയമ്മ എറണാകുളം സെന്റ് മേരീസിൽനിന്നായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആലപ്പുഴ കൈനകരി കളിപ്പറമ്പിൻ കെ.സി. കുഞ്ചെറിയായിരുന്നു ഭർത്താവ്. അദ്ദേഹം 31 വർഷങ്ങൾക്ക് മുമ്പ് മരിച്ചു. വടയാർ ഉണ്ണിമിശിഹാപള്ളി ഇടവകയുടെ മുത്തശികൂടിയാ യിരുന്ന ഏലിക്കുട്ടിക്ക് 14 മക്കളാണ്. ഇതിൽ എട്ടു പെണ്ണും ആറ് ആണുമാണ്. എല്ലാവരും ഉന്നത വിദ്യാഭ്യാസം നേ ടിയവർ. 14ൽ 12പേരും ഉദ്യോഗസ്ഥരാണ്. നാലുപേർ ഡോക്‌ടർമാരും മൂന്നുപേർ അധ്യാപകരും ഒരാൾ അഭിഭാഷകനുമാണ്. പരേതയ്ക്ക് 45 കൊച്ചുമക്കളുമുണ്ട്.

ജീവിതാവസാനംവരെ ഏലിക്കുട്ടി കണ്ണാടിയുടെ സഹായമില്ലാതെ പത്രം വായിച്ചിരുന്നു. ഡയറിയെഴുത്തും വായനയുമായിരുന്നു ഇവരുടെ പ്രധാന വിനോദം. വടയാർ പള്ളിയിലെ മാറിവന്നിരുന്ന വികാരിമാരും പുതുത ലമുറയിൽപ്പെട്ടവരും വടയാറിലെ പഴയകാലചരിത്രം ഏലിക്കുട്ടിയോട് ചോദിച്ചാണ് അറിഞ്ഞിരുന്നത്. മൂന്നാമത്തെ മകൻ സി.കെ. ഏബ്രഹാമിനൊപ്പമായിരുന്നു

താമസം. ഏബ്രഹാമിന്റെ ഭാര്യ പെണ്ണമ്മ നടത്തിയിരുന്ന ഡയറി ഫാം, മത്സ്യകൃഷി, പച്ചക്കറിത്തോട്ടം തുടങ്ങിയവയുടെയൊക്കെ മേൽനോട്ടം ഏലി കുട്ടിയമ്മയ്ക്കായിരുന്നു.രണ്ട് വർഷം മുമ്പ് ഏലിക്കുട്ടിയമ്മയുടെ 100-ാം പിറന്നാൾ മക്കളും ചെറുമക്കളും നാട്ടുകാരും ചേർന്ന് വർണ പ്പകിട്ടോടെയാണ് ആഘോഷിച്ചത്. തുറന്ന ജീപ്പിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ രാജകീയമായാണ് വടയാർ പള്ളിയങ്കണത്തിൽനിന്ന് ഏലിക്കുട്ടിയമ്മയെ ചോലങ്കേരി വീ ട്ടിലേക്ക് ആനയിച്ചത്. മറ്റുള്ളവരുടെ സങ്കടങ്ങൾ കേട്ട് അവർക്ക് സാന്ത്വനമേകുന്നതിലും വീ ട്ടിൽവരുന്നവർക്ക് സ്നേഹത്തോടെ ഭക്ഷണം നൽകുന്നതിലും ഏറെ തത്പരയായിരുന്നു. ഇക്കഴിഞ്ഞ

ലോക്സഭാ തിരഞ്ഞെടുപ്പിലും തൻ്റെ സമ്മതിദാനാവകാശം ഇവർ വിനിയോഗിച്ചിരുന്നു.

സംസ്കാര ശുശ്രൂഷകൾ ജൂലൈ 02 ചൊവ്വാഴ്ച രാവിലെ 11ന് സ്വവസതിയിൽ ആരംഭിച്ച് വടയാർ ഉണ്ണിമിശിഹ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

മക്കൾ - അഡ്വ. ചാക്കോച്ചൻ, ഔസേപ്പച്ചൻ, അവിറാച്ചൻ ,ഡോ. തോമസ് (കാനഡ), ഡോ. ജോയി (കാനഡ), ഡോ. ജോഷി (USA), തങ്കമ്മ, മറിയമ്മ, വത്സ, ഡോ. സൂസൻ ( റാഞ്ചി ), പ്രഫസർ. ഷീല കാഞ്ഞിരപ്പള്ളി, മിന്നു, ഗീത (കാനഡ), മോളമ്മ.

മരുമക്കൾ - ഡെയ്സി വാടപ്പുറം (കോക്കമംഗലം), റാണി കരിപ്പാശേരി (കൊല്ലം), പെണ്ണമ്മ ഓലീക്കൽ (നീലൂർ), ജാൻസി (കാനഡ), ലീന കിഴക്കേക്കര കടവന്ത്ര (കാനഡ), ജിന്നി പെരേപ്പാടൻ ചിറങ്ങര (USA), സണ്ണി വെമ്പള്ളി (നാഗപ്പുഴ), പ്രഫസർ. തോമസ് വാലിയിൽ പുത്തപുര (വള്ളിച്ചിറ), ജോർജ് കുട്ടി പണിക്കശേരി (പാണാവള്ളി ) , Arch.റോഷൻ ചിറയത്ത് (റാഞ്ചി ), പരേതനായ പി.ആർ. ജോസഫ് പള്ളിച്ചാംപറമ്പിൽ (പച്ചാളം), ബേബി വിലങ്ങംപാറയിൽ (ചാത്തമറ്റം), പരേതനായ പോൾ കല്ലട (ചാത്തമറ്റം), ബേബി തൊണ്ടാംകുഴി (കുറവിലങ്ങാട്) 

Follow us on :

More in Related News