Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2025 17:57 IST
Share News :
തലയോലപ്പറമ്പ്: വടയാർ വടക്കുംഭാഗം
134 -ാം നമ്പർ എസ്എൻഡിപി
ശാഖയിലെ വയൽവാരം കുടുംബയൂണിറ്റിന്റെ 19-ാമത് വാർഷികവും കുടുംബ സംഗമവും നടത്തി. മോഹനൻ പുതുപ്പറമ്പിന്റെ വസതിയിൽ നടന്ന കുടുംബ സംഗമം
വൈക്കം യൂണിയൻ പ്രസിഡൻ്റ് ബിനീഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡൻ്റ് സുമേഷ് കുമാർ മട്ടാഞ്ചേരി, യൂണിയൻ കമ്മിറ്റി അംഗം ഭരതൻ ഇടത്തെഴുത്ത്, വനിതാ സംഘം പ്രസിഡൻ്റ് രാധികാ അജയകുമാർ, സെക്രട്ടറി നിഷാ ബാബു, കുടുംബ യൂണിറ്റ് ചെയർമാൻ മോഹനൻ ഓണം കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി സദാശിവൻ ശ്രീനിലയം സംഘടനാ റിപ്പോർട്ടും, യൂണിറ്റ് കൺവീനർ വിജയമ്മ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കുടുംബയൂണിറ്റിലെ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.
Follow us on :
Tags:
More in Related News
Please select your location.