Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു. എച്ച്. എസ്. എസ്. ഫുട്ബോൾ അക്കാദമി ആരംഭിച്ചു

16 Sep 2024 16:09 IST

WILSON MECHERY

Share News :


അന്നനാട് : അന്നനാടിന്റെ ഫുട്ബോൾ പെരുമ വീണ്ടെടുക്കാനായി അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിച്ചു. യു. എച്ച്. എസ്. എസ്. ഫുട്ബോൾ അക്കാദമി അന്നനാട് എന്ന പേരിൽ ആരംഭിച്ച അക്കാദമിയുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി താരവും കേരള പോലീസ് ടീം അംഗവുമായ വിപിൻ തോമസ് നിർവഹിച്ചു. അന്നനാട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് സ്കൂൾ മാനേജർ സി എ ഷാജി സ്വാഗതം ആശംസിച്ചു. ചീഫ് കോഡിനേറ്റർ കെ കൃഷ്ണകുമാർ ആമുഖപ്രഭാഷണവും പിടിഎ പ്രസിഡണ്ട് പിആർ രാജേഷ് അധ്യക്ഷപ്രസംഗവും നടത്തി. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ലീന ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി അയ്യപ്പൻ, വാർഡ് മെമ്പർമാരായ രാഖി സുരേഷ്, മോഹിനി കുട്ടൻ, മോളി തോമസ്, രാജേഷ് കെ എൻ, പ്രിൻസിപ്പൽ ജയ ഐ., ഹെഡ്മിസ്ട്രസ് ശ്രീമതി മാലിനി എംപി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ മുൻകാല ഫുട്ബോൾ താരങ്ങളായ തോമസ് എം എ, സി. ഒ. ജോൺ എന്നിവരെ ആദരിച്ചു. ഐ എസ് വി ഫുട്ബോൾ അക്കാദമിയിലെ പരിശീലകരുടെ കീഴിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് ക്യാമ്പ് നടത്തുന്നത്. കായികാധ്യാപകൻ ജിബി പെരേപ്പാടൻ യോഗത്തിന് നന്ദി അർപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ സെന്റ് ആന്റണീസ് എച്ച്എസ്എസ് മാള ജേതാക്കളായി.

Follow us on :

More in Related News